Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസജീവമായി സ്കൂൾ വിപണി: ...

സജീവമായി സ്കൂൾ വിപണി: പ്രതീക്ഷയിൽ വ്യാപാരികൾ

text_fields
bookmark_border
ബഹുവർണ ബാഗുകൾക്കും കുടകൾക്കും ആവശ്യക്കാർ ഏറെ കോട്ടയം: സ്കൂളുകൾ തുറക്കുന്നതിനായി ഒരുങ്ങുമ്പോൾ അനുബന്ധ വസ്തുക്കളുടെ വിപണികളും സജീവമായി. അവധിക്കുശേഷം സ്‌കൂള്‍ തുറക്കുന്നതിനുമുമ്പ് പുത്തന്‍ ബാഗും, കുടയും, ബുക്കുകളും വാങ്ങാനുള്ള തിടുക്കത്തിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ജൂണില്‍ സ്‌കൂളുകള്‍ തുറക്കുന്നത്. സ്‌കൂള്‍ തുറപ്പിന്​ മുന്നോടിയായി നഗരത്തി​ലെ ഓരോ വ്യാപാരസ്ഥാപനങ്ങളും സജ്ജമാണ്​. സ്‌പൈഡര്‍മാനും, ഹള്‍ക്കും, അയണ്‍മാനും, ഡോറയും, ചോട്ടാബീമും തുടങ്ങി കാർട്ടൂൺ താരങ്ങളുടെയും, സൂപ്പർ ഹീറോകളുടെയും മുഖവും അടയാളങ്ങളും പതിഞ്ഞ ബാഗുകൾക്ക്​ കുട്ടികളിൽ ഏറെ ആവശ്യക്കാരുണ്ട്​. കൂടാതെ ബഹുമുഖ നിറത്തിലും പ്രിന്‍റഡുമായ കുടകളും, വാട്ടര്‍ ബോട്ടിലും, ലഞ്ച് ബോക്‌സും എല്ലാം നഗരത്തിലെ കടകളില്‍ എത്തിത്തുടങ്ങി. വിവിധ കമ്പനികളുടെ ബാഗുകളാൽ കടകൾ സമ്പന്നമാണ്​. സ്‌കൂള്‍ കുട്ടികൾ മുതല്‍ കോളജ് വിദ്യാര്‍ഥികളെ വരെ ആകര്‍ഷിക്കുന്ന ബാഗുകൾ വിപണിയിലുണ്ട്​. 380 രൂപ മുതൽ സ്‌കൂള്‍ ബാഗുകളുടെ വില ആരംഭിക്കുന്നു. കുട്ടികളുടെ ബാഗുകള്‍ക്ക് 250 രൂപ മുതലാണ് വില. കഴിഞ്ഞ സ്കൂൾ സീസണിനെക്കാൾ ബാഗുകൾക്ക്​ വില കൂടുതലെങ്കിലും കുട്ടികൾക്കായി അവരുടെ പ്രിയപ്പെട്ടതുതന്നെ വാങ്ങിനൽകുന്ന കാഴ്ച​ കാണാം. പുതിയ ട്രെൻഡുകൾക്കനുസരിച്ച്​ ഡിസൈൻ കുടകളും വിപണിയിലുണ്ട്. കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍, സൂപ്പർഹീറോ കഥാപാത്രങ്ങളെ പ്രിന്‍റ് ചെയ്ത കുടകള്‍ക്കാണ്​ കൂടുതൽ ആവശ്യക്കാർ​. 350 രൂപ മുതലാണ് കുടകളുടെ വില ആരംഭിക്കുന്നത്. ചൈനീസ് കുടകൾ- 250, കേരള കമ്പനികൾ- 400 എന്നിങ്ങനെയാണ്​ വിലനിലവാരം. സ്റ്റീൽ, പ്ലാസ്റ്റിക് എന്നിവയുടെ ലഞ്ച് ബോക്‌സുകൾ വിപണിയിലുണ്ട്​. സ്റ്റീൽ ലഞ്ച് ബോക്‌സിന് 150 മുതല്‍ 300 രൂപ വരെയാണ് വില. പല വലിപ്പത്തിലും ആകൃതിയിലുമാണ് ലഞ്ച് ബോക്‌സുകളുണ്ട്​. 300 രൂപയുടെ സ്റ്റീലിന്‍റെ ലഞ്ച് ബോക്‌സില്‍ കറിപ്പാത്രവും ഉണ്ടായിരിക്കും. പ്ലാസ്റ്റിക് ലഞ്ച് ബോക്‌സില്‍ കള്ളികളോട് കൂടിയതും അല്ലാത്തതും ലഭ്യമാണ്. 85 മുതല്‍ 175 രൂപ വരെയാണ് വില. വാട്ടര്‍ ബോട്ടിലുകള്‍ക്ക് വില 67 രൂപ മുതല്‍ തുടങ്ങുന്നു. കറിപാത്രത്തിന് 95 മുതല്‍ 125 രൂപ വരെയാണ് വില. പൗച്ചിന് 25 രൂപയും, ബോക്‌സിന് 90 മുതല്‍ 130 രൂപ വരെയാണ് വില. പേനയും, പെന്‍സിലും, പലതര ബുക്കുകളും കടകളിൽ എത്തിക്കഴിഞ്ഞു. സ്‌കൂള്‍ വിപണി സജീവമായതോടെ മുൻവർഷങ്ങളിലെ മന്ദഗതി മാറി മികച്ച വിപണി ലഭിക്കാൻ സാധ്യതയുണ്ടെന്ന്​ വ്യാപാരികൾ പറയുന്നു. ഈ മാസവസാനം മുതല്‍ സ്‌കൂള്‍ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. - ഫോട്ടോ: KTL Bags കോട്ടയം നഗരത്തിലെ കടയില്‍ വില്‍പനക്കായി വെച്ചിരിക്കുന്ന സ്കൂൾ ബാഗുകള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story