Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകയർ തൊഴിലാളികൾക്ക്...

കയർ തൊഴിലാളികൾക്ക് പണിയില്ല; പണിതാൽ കൂലിയില്ല

text_fields
bookmark_border
വൈക്കം: സർക്കാർ വാർഷികം ആഘോഷിക്കുമ്പോൾ കയർ തൊഴിലാളികൾക്ക് പണിയില്ല. പണിതാൽ കൂലിയില്ല. കയർ എടുക്കാൻ ആളുമില്ല. കയർമേഖലയിൽ പണിയെടുക്കുന്ന മുഴുവൻ തൊഴിലാളികളും പട്ടിണിയിലാണ്. കൂലി വർധിപ്പിക്കൽ ജലരേഖയായി. കയർ സംഘം ഭാരവാഹികൾ സംഘത്തിനുവേണ്ടി കടംവാങ്ങിയത് തിരിച്ചുകൊടുക്കുവാൻ നിവൃത്തിയില്ലാതെ വിഷമിക്കുകയാണ്. സംഘങ്ങൾക് വർക്കിങ്​ ക്യാപിറ്റൽ അനുവദിക്കുക, സംഘങ്ങളിൽ സ്റ്റോക്കിരിക്കുന്ന കയർ എടുക്കുക, എടുക്കുന്ന കയറിന്​ പണംകൊടുക്കാൻ കയർ ഫെഡിന് നിർദേശം കൊടുക്കുക. തൊഴിലാളികളുടെ കൂലി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അടിയന്തമായി നടപ്പാക്കണമെന്ന്​ കയർ അപേക്സ് ബോഡിയോട്​ തൊഴിലാളി യൂനിയനുകളോടും യോഗം ആവശ്യപ്പെട്ടു. കയർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ യു. ബേബി അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ അക്കരപ്പാടം ശശി യോഗം ഉദ്​ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story