Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:50 AM IST Updated On
date_range 21 May 2022 5:50 AM ISTകെ-റെയിൽ: ജനകീയസമരം തുടരും -മോൻസ് ജോസഫ്
text_fieldsbookmark_border
കടുത്തുരുത്തി: കേരളത്തെ കടക്കെണിയിലാക്കുന്നതും കാർഷികമേഖലയെ തകർക്കുന്നതും എല്ലാ പ്രദേശങ്ങളെയും പ്രളയക്കെടുതിയിൽ മുക്കിക്കൊല്ലുന്നതുമായ കെ-റെയിൽ സിൽവർ ലൈൻ ജനദ്രോഹപദ്ധതി സർക്കാർ ഉപേക്ഷിക്കുന്നതുവരെ അതിശക്തമായ ജനകീയ സമരം കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് മോൻസ് ജോസഫ് എം.എൽ.എ. രണ്ടാം പിണറായി സർക്കാറിന്‍റെ ഒന്നാം വാർഷികദിനത്തിൽ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ ദിനാചരണത്തിന്‍റെ ഭാഗമായി യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ എൽ.ഡി.എഫ് സർക്കാർ വീഴ്ച വരുത്തുന്നതായി മോൻസ് ജോസഫ് കുറ്റപ്പെടുത്തി. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ബേബി തോണ്ടാംകുഴിയുടെ അധ്യക്ഷതയിൽ ചേർന്ന സമരപരിപാടിക്ക് കെ.പി.സി.സി അംഗം ടി. ജോസഫ്, യു.ഡി.എഫ് കൺവീനർ മാഞ്ഞൂർ മോഹൻ കുമാർ, വിവിധ ഘടകകക്ഷി നേതാക്കളായ തോമസ് കണ്ണന്തറ, സുനു ജോർജ്, സ്റ്റീഫൻ പാറാവേലി, എം.എൻ. ദിവാകരൻ നായർ, ആപ്പാഞ്ചിറ പൊന്നപ്പൻ, വി.കെ. സുരേന്ദ്രൻ, പ്രമോദ് കടന്തേരി, ബെന്നി ഉഴവൂർ, യു.പി. ചാക്കപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
