Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:50 AM IST Updated On
date_range 21 May 2022 5:50 AM ISTഹൈവേ നിർമാണം: നാരകംപുഴയെ ഒഴിവാക്കി സ്വകാര്യ വ്യക്തിയെ സഹായിക്കുന്നു
text_fieldsbookmark_border
മുണ്ടക്കയം: കൊക്കയാര്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന മുപ്പത്തിയഞ്ചാംമൈല്‍ - നാരംകംപുഴ -ചോലത്തടം ഹൈവേ നിര്‍മാണത്തില്‍ നാരകംപുഴ വാര്‍ഡിനെ ഒഴിവാക്കിയ കൊക്കയാര്‍ പഞ്ചായത്ത് നടപടിക്കെതിരെ ശക്തമായ സമരപരിപാടി ആവിഷ്‌കരിക്കുമെന്ന് പൗരസമിതി സെക്രട്ടറി ഇ.എ. കോശി അറിയിച്ചു. സ്വകാര്യ വ്യക്തിയെ സഹായിക്കുന്നതിനാണ് നാരകംപുഴയെ ഒഴിവാക്കിയത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ളതും പ്രളയത്തില്‍ നശിച്ചതുമായ നാരകംപുഴ ചപ്പാത്തുപാലം പുതുക്കിപ്പണിയാന്‍ കിട്ടിയ അവസരം കൂടിയായിരുന്നു ഹൈവേ നിര്‍മാണം. ഇതെല്ലാം അട്ടിമറിച്ചാണ് സ്വകാര്യ വ്യക്തിക്കുവേണ്ടി പഞ്ചായത്ത് ജനപ്രതിനിധികള്‍ ഇങ്ങനെ ചെയ്തത്. 1980ല്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്ന റോഡ് നിര്‍മാണം പുതിയ പഞ്ചായത്ത് ഭരണസമിതി അവര്ക്ക്ഇഷ്ടപ്പെട്ടവര്ക്കുവേണ്ടി ദിശമാറ്റുന്നത് നീതിയല്ല. റോഡിനായി പ്രദേശവാസികള്‍ സ്ഥലംവിട്ടു നല്‍കാത്തതാണ് ഹൈവേയുടെ ദിശമാറ്റാനിടയാക്കിയതെന്ന പഞ്ചായത്ത് അധികൃതരുടെ വാദം തെറ്റാണ്. ശനിയാഴ്ച രാവിലെ 11ന് നാരകംപുഴയില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്നും പരിഹാരമുണ്ടായില്ലെങ്കില്‍ നിരാഹാരമടക്കമുള്ള സമരത്തിലേക്ക് കടക്കുമെന്നും ഇ.എ. കോശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story