Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിയന്ത്രണംവിട്ട കാർ...

നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക്​ ഇടിച്ചുകയറി​

text_fields
bookmark_border
കോട്ടയം: നിയന്ത്രണംവിട്ട കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചശേഷം സമീപത്തെ വീട്ടിലേക്ക്​ ഇടിച്ചുകയറി. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ പാമ്പാടി സ്വദേശികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക്​ 1.30ഓടെയായിരുന്നു അപകടം. പനമ്പാലം ഭാഗത്തുനിന്നു എത്തിയ കാർ, കുടമാളൂർ പുളിഞ്ചോട് ഭാഗത്ത്​ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കിൽ ഇടിച്ചു. തുടർന്ന്​ മുന്നിലേക്ക്​ നീങ്ങിയ കാർ, റോഡരികിലെ മതിലിൽ ഇടിച്ച് വീടിന്‍റെ സിറ്റൗട്ടിൽ എത്തിയാണ് നിന്നത്. സിറ്റൗട്ടിൽ നിന്ന വീട്ടുടമ ഓടിമാറിയതിനാൽ അപകടം ഒഴിവായി. ----------- പടം: KTL Car നിയന്ത്രണംവിട്ട കാർ മതിലിലിടിച്ച് വീടിന്‍റെ സിറ്റൗട്ടിൽ എത്തിയ നിലയിൽ ---------- ബൈക്കുകൾ കൂട്ടിയിടിച്ച് നഴ്സിനും സഹോദരനും പരിക്ക് ഗാന്ധിനഗർ: ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മെഡിക്കൽ കോളജിലെ നഴ്സിനും സഹോദരനും പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചക്ക്​ 12ഓടെ സംക്രാന്തി കവലക്ക്​ സമീപമായിരുന്നു അപകടം. പാമ്പാടി വട്ടമല ഭാഗത്ത് താമസിക്കുന്ന ശിവപ്രസാദ് (33), സഹോദരിയും മെഡിക്കൽ കോളജ്​ നഴ്​സുമായ ദിവ്യ (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ദിവ്യ മെഡിക്കൽ കോളജിലേക്ക്​ ജോലിക്കുപോകുമ്പോഴാണ് അപകടം​. എതിർദിശയിൽനിന്നു വന്ന ബൈക്ക് ഇവർ സഞ്ചരിച്ച ബൈക്കിൽ വന്നിടിച്ചു. ബൈക്കിൽനിന്ന്​ തെറിച്ചുവീണ ദിവ്യയുടെ കൈകാലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്. ശിവപ്രസാദിന്‍റെ കാലിനാണ് പരിക്ക്. ഗാന്ധിനഗർ പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story