Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി സർവകലാശാല

എം.ജി സർവകലാശാല

text_fields
bookmark_border
ഗെസ്റ്റ് അധ്യാപക ഇന്‍റർവ്യൂ: ഉദ്യോഗാർഥികൾ നേരത്തേ റിപ്പോർട്ട് ചെയ്യണം കോട്ടയം: സർവകലാശാലയിലെ 18 പഠന വകുപ്പുകളിൽ ഒഴിവുള്ള 80 ഗെസ്റ്റ് അധ്യാപക ഒഴിവുകളിൽ കരാർ നിയമനത്തിന്​ മേയ് 23 മുതൽ 27വരെ നടക്കുന്ന അഭിമുഖത്തിനെത്തുന്ന ഉദ്യോഗാർഥികൾ നിശ്ചിത സമയത്തിനും ഒരുമണിക്കൂർ മുമ്പെ വൈസ് ചാൻസലറുടെ കോൺഫറൻസ് ഹാളിൽ റിപ്പോർട്ട് ചെയ്യണമെന്ന് രജിസ്ട്രാർ അറിയിച്ചു. ഓരോ പഠന വകുപ്പുകളിലേക്കുമുള്ള ഇൻറർവ്യൂ നടക്കുന്ന തീയതിയും സമയക്രമവും www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. നിശ്ചിത സമയത്ത് റിപ്പോർട്ട് ചെയ്യാത്തവരെ പരിഗണിക്കില്ല. അപേക്ഷ തീയതി നീട്ടി മൂന്നാം സെമസ്റ്റർ എം.ബി.എ (2020 അഡ്മിഷൻ -റെഗുലർ / 2019 അഡ്മിഷൻ -സപ്ലിമെന്‍ററി പരീക്ഷകൾക്കുള്ള അപേക്ഷ തീയതി നീട്ടി. 525 രൂപ പിഴയോടെ ഇന്നും 1050 രൂപ സൂപ്പർഫൈനോടെ ഞായറാഴ്ചയും അപേക്ഷിക്കാം. പരീക്ഷ ഫീസ് ഒന്നാം സെമസ്റ്റർ ബി.എഡ് സ്‌പെഷൽ എജുക്കേഷൻ (ലേണിങ്​ ഡിസെബിലിറ്റി / ഇന്‍റലക്ച്വൽ ഡിസെബിലിറ്റി - 2021 അഡ്മിഷൻ - റെഗുലർ / 2018-2020 അഡ്മിഷൻ - സപ്ലിമെന്‍ററി / 2017 അഡ്മിഷൻ - ഫസ്റ്റ് മേഴ്‌സി ചാൻസ് / 2016 അഡ്മിഷൻ - സെക്കൻഡ്​ മേഴ്‌സി ചാൻസ് / 2015 അഡ്മിഷൻ -തേർഡ് മേഴ്‌സി ചാൻസ്) (ക്രഡിറ്റ് & സെമസ്റ്റർ) പരീക്ഷകൾ ജൂൺ മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ മേയ് 25 വരെയും 525 രൂപ ഫൈനോടെ 26നും 1050 രൂപ സൂപ്പർഫൈനോടെ 27നും അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ എം.എഡ്. (സ്‌പെഷൽ എജുക്കേഷൻ - ഇന്‍റലക്ച്വൽ ഡിസെബിലിറ്റി - ദ്വിവത്സരം - 2021 അഡ്മിഷൻ - റെഗുലർ) പരീക്ഷകൾ ജൂൺ മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ മേയ് 23 വരെയും 525 രൂപ ഫൈനോടെ 24നും 1050 രൂപ സൂപ്പർഫൈനോടെ 25 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടക്കണം. റിസർച്ച് അസോസിയേറ്റ്: കരാർ നിയമനം സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ റിസർച്ച് അസോസിയേറ്റ് തസ്തികയിൽ താൽക്കാലിക കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായം 50 കവിയരുത്. തെരഞ്ഞെടുക്കുന്നയാൾക്ക് സഞ്ചിത നിരക്കിൽ പ്രതിമാസം 60,000 രൂപ പ്രതിഫലം ലഭിക്കും. നേരിട്ടുള്ള അഭിമുഖത്തിലൂടെയായിരിക്കും തെരഞ്ഞെടുക്കുക. നിയമന കാലാവധി ഒരുവർഷമായിരിക്കും. എന്നാൽ, പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ മൂന്നുവർഷം വരെ നീട്ടിനൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story