Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവായ്പ...

വായ്പ തിരിച്ചടക്കുന്നതിൽ സ്ത്രീകൾ മുന്നിൽ -മന്ത്രി വി.എൻ. വാസവൻ

text_fields
bookmark_border
കോട്ടയം: വായ്പ തുക കൃത്യമായി തിരിച്ചടക്കുന്നതിൽ മികവുപുലർത്തുന്നതും മുന്നിൽ നിൽക്കുന്നതും സ്ത്രീകളാണെന്ന് മന്ത്രി വി.എൻ. വാസവൻ. രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായ നൂറുദിന കർമപദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കുന്ന സ്നേഹതീരം വായ്പ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കുമരകത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. ധനകാര്യ സ്ഥാപനങ്ങളിൽനിന്നും സ്വയംസഹായ സംഘങ്ങളിൽനിന്നുമൊക്കെ എടുക്കുന്ന വായ്പകൾ മുടക്കമില്ലാതെ തിരിച്ചടക്കണമെന്ന നിലപാടുകാരാണ് സ്ത്രീകൾ. അമിത പലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാടുകാരുടെ പിടിയിൽനിന്ന് തീരദേശ-ഉൾനാടൻ മത്സ്യമേഖലയിലുള്ളവരെ മോചിപ്പിക്കാനും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനും സ്നേഹതീരം പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്തുടനീളമുള്ള 10 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം പകരും വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. രണ്ടു ഗ്രൂപ്പുകളിലെ അംഗങ്ങൾക്കനുവദിച്ച തുകയുടെ ചെക്ക് വിതരണവും മന്ത്രി നിർവഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ, കേരള ബാങ്ക് ഡയറക്ടർ കെ.ജെ. ഫിലിപ്പ് കുഴികുളം, സഹകരണ സംഘം രജിസ്ട്രാറും ഫിഷറീസ് വകുപ്പ് ഡയറക്ടറുമായ ഡോ. അദീല അബ്ദുല്ല എന്നിവർ സംസാരിച്ചു. സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാർ (ജനറൽ) എൻ. അജിത് കുമാർ പദ്ധതി വിശദീകരിച്ചു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ജില്ല പഞ്ചായത്തംഗം കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം മേഖല ജോസഫ്, പഞ്ചായത്തംഗം വി.സി. അഭിലാഷ്, സാഫ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. ആശ അഗസ്റ്റിൻ, സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ കെ. കേശവൻ, എ.വി. തോമസ്, ഫിലിപ്പ് സ്‌കറിയ എന്നിവർ പങ്കെടുത്തു. മത്സ്യത്തൊഴിലാളികൾക്ക്​ കുറഞ്ഞ പലിശ നിരക്കിൽ വായ്പ മത്സ്യബന്ധന-വിപണന-സംസ്കരണ തൊഴിലാളികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതാണ് പദ്ധതി. പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ സാഫുമായി (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ) ചേർന്നാണ് പദ്ധതി നടപ്പാക്കുക. സാഫിൽ അംഗത്വമുള്ള ജോയന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് പരമാവധി 50,000 രൂപ വായ്പ ലഭിക്കും. 52 ആഴ്ചയാണ് തിരിച്ചടവ് കാലാവധി. സംഘംതലത്തിൽ പ്രസിഡന്റ് ചെയർമാനായും സെക്രട്ടറി കൺവീനറായും താലൂക്ക്തലത്തിൽ സർക്കിൾ സഹകരണ യൂനിയൻ ചെയർമാനായും അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) കൺവീനറായും ജില്ലതലത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും ജോയന്റ് രജിസ്ട്രാർ (ജനറൽ) കൺവീനറായും സംസ്ഥാനതലത്തിൽ സഹകരണ മന്ത്രി ചെയർമാനായും സഹകരണ സംഘം രജിസ്ട്രാർ കൺവീനറായുമുള്ള മോണിറ്ററിങ്​ കമ്മിറ്റികൾ പദ്ധതി നടത്തിപ്പ് നിരീക്ഷിക്കും. KTG SNEHATHEERAM- സ്നേഹതീരം വായ്പ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story