Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
വൈക്കം: ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിന്‍റെ നിയന്ത്രണത്തിൽ പുളിഞ്ചുവട്ടിൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് പെൺകുട്ടികൾക്ക് പുതിയ അധ്യയന വർഷത്തിലേക്ക്​ പ്രവേശനം ആരംഭിച്ചു. അഞ്ചു മുതൽ പത്തുവരെ ക്ലാസിൽ പഠിക്കുന്നവർക്കാണ് പ്രവേശനം. അവസാന തീയതി 28. ഫോൺ: 04829 854763. മിനിലോറി ഓടയിലേക്ക് മറിഞ്ഞു കോട്ടയം: ലോഡിറക്കാൻ എത്തിയ ലോറി സംരക്ഷണഭിത്തി തകർന്ന് ഓടയിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് മുട്ടമ്പലം മാർക്കറ്റ് ലാൻഡിങ്​ റോഡിലാണ് സംഭവം. വീട് നിർമാണാവശ്യത്തിനായി മെറ്റലുമായി എത്തിയ ലോറി ലോഡ് ഇറക്കുന്നതിന്​ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഡ്രൈവർ പുറത്തിറങ്ങി മിനിറ്റുകൾക്കുശേഷം സംരക്ഷണഭിത്തി ഇടിഞ്ഞുതാഴുകയും ലോറി സമീപത്തെ വീടിന്‍റെ സംരക്ഷണഭിത്തി തകർത്ത് ഓടയിലേക്ക് മറിയുകയായിരുന്നു. പ്രണവം ഭവനത്തിൽ രാധാകൃഷ്ണന്‍റെ വീടിന്‍റെ സംരക്ഷണ ഭിത്തിയാണ് തകർന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story