Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:46 AM IST Updated On
date_range 20 May 2022 5:46 AM ISTമരങ്ങൾ വെട്ടണം
text_fieldsbookmark_border
ഏറ്റുമാനൂർ: കാലവർഷം ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് സമീപവാസികൾക്കും യാത്രക്കാർക്കും അപകടഭീഷണി ഉയർത്തുന്ന വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ഭൂവുടമയോ കൈവശക്കാരനോ വെട്ടി നീക്കണമെന്ന് ഏറ്റുമാനൂർ നഗരസഭ സെക്രട്ടറി അറിയിച്ചു. വാർഷികവും തെരഞ്ഞെടുപ്പും ഏറ്റുമാനൂർ: കേരള വിശ്വകർമ സഭ കോട്ടയം താലൂക്ക് യൂനിയന്‍റെ വാർഷികവും തെരഞ്ഞെടുപ്പും ഏറ്റുമാനൂർ വ്യാപാര ഭവനിൽ ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുമെന്ന് യൂനിയൻ പ്രസിഡന്‍റ് വി.കെ. അനൂപ്കുമാർ അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റ് കെ.കെ. ഹരി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചങ്ങനാശ്ശേരി: ഏക സിവിൽ കോഡിനെതിരെ 24ന് രാജ്ഭവൻ മാർച്ച് നടത്തുന്നതിന്‍റെ ഭാഗമായി ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കോട്ടയം മേഖല സ്വാഗതസംഘം രൂപവത്കരിച്ചു. ദക്ഷിണകേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. കേരള ലജ്നത്തുൽ മുഅല്ലിമീൻ മേഖല പ്രസിഡന്‍റ് പി.പി. നവാസ് മൗലവി അധ്യക്ഷതവഹിച്ചു. പാങ്ങോട് ഖമറുദ്ദീൻ മൗലവി, അഡ്വ. കെ.പി. മുഹമ്മദ്, സൈനുദ്ദീൻ മൗലവി, കെ.ഇ. മൂസ മൗലവി, സഫറുല്ല മൗലവി, ഷമ്മാസ് മൗലവി, നൗഫൽ ബാഖവി, നിസാർ മൗലവി, ഹബീബ് മൗലവി, ഹംസ മൗലവി, അസീസ് മൗലവി, മൗലവി നൗഷാദ് തലീലി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story