Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:43 AM IST Updated On
date_range 20 May 2022 5:43 AM ISTഅടിത്തറ തകര്‍ന്നു; ബദൽ പാലത്തിലും ഗതാഗതം നിലച്ചു
text_fieldsbookmark_border
ഏന്തയാര്‍ ഈസ്റ്റ്: പ്രളയം തകര്‍ത്ത ഏന്തയാര്‍ ഈസ്റ്റ് പാലത്തിന്‍റെ അവശേഷിച്ച തൂണും തകര്‍ന്നതോടെ മേഖലയിലെ യാത്ര വീണ്ടും നിലച്ചു. തോരാതെ പെയ്ത മഴയില്‍ പുല്ലകയാറ്റില്‍ ജലനിരപ്പുയര്‍ന്നതാണ് പാലത്തിന്‍റെ അടിക്കെട്ടു തകരാനിടയാക്കിയത്. കോട്ടയം- ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ ഈസ്റ്റ് പാലം തകര്‍ന്നതോടെ ഏന്തയാര്‍ ഈസ്റ്റ്, കനകപുരം, വടക്കേമല, മുക്കുളം തൂങ്ങാമുടി തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പുറംലോകത്ത് എത്താനുള്ള ഏകമാര്‍ഗം അടയുകയായിരുന്നു. പകരം താൽക്കാലിക സംവിധാനം ആവശ്യപ്പെട്ട് നാട്ടുകാര്‍ ജനപ്രതിനിധികളെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. നാട്ടുകാര്‍ സംഘടിച്ച് ജനകീയപാലം നിർമിക്കാന്‍ തീരുമാനിച്ചെങ്കിലും അധികാരികള്‍ അനുമതി നൽകിയില്ല. ഇതോടെയാണ് മൂന്നുലക്ഷത്തോളം രൂപ സമാഹരിച്ച് നാട്ടുകാര്‍ ഇരുചക്ര വാഹനങ്ങള്‍ കടന്നുപോകാവുന്ന രീതിയില്‍ നടപ്പാലം നിർമിച്ചത്. തകര്‍ന്നുവീണ പാലത്തിന്‍റെ നിലവിലുണ്ടായിരുന്ന തൂണിന് മുകളിലാണ് നടപ്പാലം നിർമിച്ചത്. ഈ തൂണിന്‍റെ അടിത്തറയാണ് തകര്‍ന്നത്. ഒഴുക്ക് ശക്തമാവുന്നതോടെ തൂണ് കൂടുതല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ ഇരുചക്ര വാഹനയാത്ര നിരോധിച്ചിട്ടുണ്ട്. തൂണുകള്‍ ബലപ്പെടുത്തിയാല്‍ വീണ്ടും യാത്ര സൗകര്യമാവുമെങ്കിലും അധികാരികള്‍ അവഗണിക്കുകയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. KTL WBL yendayar Paalam പാലത്തിന്‍റെ അടിത്തറ തകര്‍ന്നനിലയില്‍ --
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
