Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുളമായി റെയിൽവേ...

കുളമായി റെയിൽവേ സ്‌റ്റേഷൻ റോഡ്: യാത്രക്കാർ ദുരിതത്തിൽ

text_fields
bookmark_border
കോട്ടയം: റെയിൽവേ സ്‌റ്റേഷന്‍റെ മുൻഭാഗം ചളിയും വെള്ളവും നിറഞ്ഞനിലയിൽ. യാത്രക്കാർക്ക് റോഡിലൂടെ നടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്​. റെയിൽവേ സ്‌റ്റേഷന്‍റെ മുൻഭാഗത്തുകൂടി കടന്നുപോകുന്ന റോഡ് ഏതാണ്ട് പൂർണമായും തകർന്നുകിടക്കുകയാണ്. വെള്ളക്കെട്ടും ചളിയും മാത്രമായി യാത്രക്കാർക്ക്​ റോഡ് ദുരിതമായി മാറിയിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്ത സാഹചര്യത്തിൽ ഇവിടെ എത്തുന്ന യാത്രക്കാർ ഈ റോഡിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. എന്നാൽ, റോഡിൽ ചളിയും വെള്ളവും നിറഞ്ഞുകിടക്കുന്നതിനാൽ ആളുകൾക്ക് നടക്കാൻപോലും സാധിക്കാത്ത അവസ്ഥയാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ ക്രമീകരണവും ഇവിടെയില്ല. റോഡിൽ രണ്ടിടത്താണ് കുഴികളുള്ളത്. കുഴികൾ വെള്ളം നിറഞ്ഞ നിലയിലുമാണ്​. വാഹനങ്ങൾ കുഴികളിലൂടെ കയറിയിറങ്ങുമ്പോൾ ചളിനിറഞ്ഞ് റോഡ് പൂർണമായും തകരുകയും ചെയ്തു. ഒരുവർഷത്തിലേറെയായി റെയിൽവേ സ്‌റ്റേഷൻ റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. മേൽപ്പാലം നിർമാണത്തിനും പാത ഇരട്ടിപ്പിക്കൽ ജോലിക്കും മറ്റും ഭാരവാഹനങ്ങൾ നിരന്തരം ഇതുവഴി കടന്നുപോയതോടെയാണ്​ റോഡ് പൂർണമായും തകർന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പടം: ktl railway road ചളിയും വെള്ളവും നിറഞ്ഞ റെയിൽവേ സ്‌റ്റേഷൻ റോഡ് കലുങ്ക് നിർമാണത്തിനായി റോഡ് കുത്തിപ്പൊളിച്ചു *ഒറ്റമഴയിൽ ചളിക്കുളമായി റോഡ് കോട്ടയം: കലുങ്ക് നിർമാണത്തിനായി റോഡ് കുത്തിപ്പൊളിച്ചതോടെ നാഗമ്പടം-അണ്ണാൻകുന്ന് റോഡ് ചളിക്കുളമായി. നാഗമ്പടത്തുനിന്ന്​ സി.എം.എസ് കോളജ് ഭാഗത്തേക്കും ചുങ്കത്തേക്കും പോകുന്ന റോഡാണ് തകർന്ന് തരിപ്പണമായത്. മാസങ്ങൾക്കുമുമ്പ്​ കലുങ്ക് നിർമാണത്തിനായാണ് റോഡ് കുത്തിപ്പൊളിച്ചത്. തുടർന്ന്, റോഡിൽ കൂടിക്കിടക്കുന്ന മണ്ണും കല്ലും നീക്കം ചെയ്തിരുന്നു. എന്നാൽ, ഇതിനുശേഷം റോഡ് പൂർവസ്ഥിതിയിലാക്കി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നില്ല. റോഡ് പൂർണമായും ചളിയിൽ മുങ്ങിക്കിടക്കുകയാണ്. ഇതുവഴി യാത്രക്കാർക്ക് കടന്നുപോകാനാവാത്ത അവസ്ഥയാണ്. പടം: KTL Road റോഡ് കുത്തിപ്പൊളിച്ചതിനെ തുടർന്ന്​ ചളിക്കുളമായ നാഗമ്പടം-അണ്ണാൻകുന്ന് റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story