Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം നഗരസഭയിൽ...

കോട്ടയം നഗരസഭയിൽ അധ്യക്ഷയും മുൻ അധ്യക്ഷയും തമ്മിൽ വാക്കേറ്റം

text_fields
bookmark_border
കോട്ടയം: നെഹ്​റു പാർക്കിൽ മണ്ണിട്ടതിനെക്കുറിച്ച്​ വിജിലൻസ്​ അന്വേഷണം പ്രഖ്യാപിച്ചതിനെച്ചൊല്ലി നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും മുൻ അധ്യക്ഷ പി.ആർ. സോനയും തമ്മിൽ വാക്കേറ്റവും വെല്ലുവിളിയും. കൗൺസിൽ യോഗം കഴിഞ്ഞ്​ അധ്യക്ഷയുടെ ചേംബറിൽ മറ്റു കൗൺസിലർമാരുടെ മുന്നിൽവെച്ചാണ്​ വാക്കേറ്റവും തർക്കവും ഉണ്ടായത്​. വ്യാഴാഴ്ച ഉച്ചക്ക്​ കൗൺസിൽ യോഗത്തിലാണ്​ ഇതിനാധാരമായ സംഭവങ്ങൾ നടന്നത്​. നെഹ്​റു പാർക്കിൽ 25 ലോഡ് മണ്ണിടുന്നതിന്​ സോന ​അധ്യക്ഷയായിരുന്ന കാലത്ത്​ മൂന്നുലക്ഷം രൂപ എൻജിനീയറിങ്​ വിഭാഗത്തിന്​ നൽകിയിരുന്നു. ബാക്കി ഒന്നേമുക്കാൽ ലക്ഷം രൂപ നൽകുന്ന കാര്യം കൗൺസിൽ പരിഗണനക്ക്​ അജണ്ടയിലുണ്ടായിരുന്നു. ഇതു ചർച്ചചെയ്യാനെടുത്തപ്പോൾ ബി.ജെ.പി അംഗം വിനു ആർ.മോഹൻ പാർക്കിൽ മണ്ണിട്ടതിൽ അഴിമതിയുണ്ടെന്നാരോപിച്ച്​​ എഴുന്നേറ്റു. മണ്ണെടുക്കുന്നത്​ നഗരസഭയുടെ തന്നെ പുത്തനങ്ങാടിയിലെ സ്ഥലത്തുനിന്നാണ്​. ജെ.സി.ബിയും ഡ്രൈവറും നഗരസഭയുടേതാണ്​. പണി നടത്തിയത്​ നഗരസഭയിലെ എൻജിനീയറിങ്​ വിഭാഗവും. പിന്നെന്തിനാണ്​ പണം നൽകുന്നതെന്ന്​ വിനു ആർ.മോഹൻ ചോദിച്ചു. ഇതോടെ എൽ.ഡി.എഫ്​ അംഗങ്ങളും പ്രതിഷേധമുയർത്തി. പ്രതിപക്ഷനേതാവ്​ അഡ്വ. ഷീജ അനിൽ പാർക്ക്​ നവീകരണം വിജിലൻസ്​ അ​ന്വേഷിക്കണം എന്നാവശ്യപ്പെട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഫണ്ടിൽനിന്ന്​ ഒരുകോടിയും തനതുഫണ്ടിൽനിന്ന്​ 45 ലക്ഷവും ചെലവഴിച്ച്​ നടത്തിയ നവീകരണവും അന്വേഷിക്കണമെന്നും ഷീജ ആവശ്യപ്പെട്ടു. വിജിലിൻസ്​ അന്വേഷണം അനുവദിക്കില്ലെന്ന വാദവുമായി യു.ഡി.എഫ്​ അംഗങ്ങളും എഴുന്നേറ്റതോടെ ബഹളമായി. പൊതുമരാമത്ത് കമ്മിറ്റി പഠിച്ചശേഷം അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് പറഞ്ഞതോടെ കൗൺസിലിൽ വാഗ്വാദം ഉയർന്നു. മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കുശേഷം അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ വിജിലൻസ്​ അന്വേഷണം പ്രഖ്യാപിച്ചു. ഇതാണ്​ സോനയെ പ്രകോപിപ്പിച്ചത്​. മാലിന്യ സംസ്‌കരണത്തിനായി നഗരസഭയിൽ സ്വച്ഛ് ഭാരത് പദ്ധതിയിൽനിന്ന്​ രണ്ടുകോടി അനുവദിച്ചിരുന്നു. മാലിന്യം കുന്നുകൂടുമ്പോഴും നഗരസഭയിൽ 30 ലക്ഷം രൂപ മാത്രമാണ് വിനിയോഗിച്ചത്. ബാക്കിവരുന്ന ഒന്നേകാൽ കോടി തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് വന്നിട്ടുണ്ട്. ഫണ്ട് വിനിയോഗത്തിൽ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും വീഴ്ചയുമാണ് ഇതിന്​ കാരണമെന്നും പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. *വാക്കേറ്റമുണ്ടായില്ല കോട്ടയം: മുൻ അധ്യക്ഷ പി.ആർ. ​സോനയും താനും തമ്മിൽ വാക്കേറ്റമോ തർക്കമോ ഉണ്ടായിട്ടില്ലെന്ന്​ നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ. വിജിലൻസ്​ അന്വേഷണം പ്രഖ്യാപിച്ചതിൽ യു.ഡി.എഫ്​ അംഗങ്ങൾക്ക്​ എതിർപ്പില്ല. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അധ്യക്ഷ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story