Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:38 AM IST Updated On
date_range 20 May 2022 5:38 AM ISTവീടിന് ഭീഷണിയായി കൂറ്റൻ ആഞ്ഞിലിമരം; പരാതി നല്‍കിയിട്ടും വെട്ടിമാറ്റാതെ അധികൃതര്‍
text_fieldsbookmark_border
കറുകച്ചാല്‍: വീടിന് ഭീഷണിയായ കൂറ്റന്‍ ആഞ്ഞിലിമരം വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല. കാറ്റും മഴയും ശക്തമായതോടെ ആശങ്കയില്‍ കഴിയുകയാണ് കൂത്രപ്പള്ളി പടിഞ്ഞാറേക്കളം ത്രേസ്യാമ്മ ജോസഫും കുടുംബവും. വാഴൂര്‍ റോഡില്‍ പാതയോരത്ത് നില്‍ക്കുന്ന മരത്തിന്‍റെ ശിഖരങ്ങള്‍ പൂര്‍ണമായി ഇത്തിള്‍കയറി കേടുപിടിച്ചനിലയിലാണ്. പലഭാഗങ്ങളിലും തടിക്ക് കേടുപാടുകളുണ്ട്. കൂടാതെ റോഡ് നിര്‍മാണത്തിന് പലപ്പോഴായി മരത്തിന്‍റെ മറ്റുവശങ്ങളിൽനിന്ന് മണ്ണെടുത്തുമാറ്റിയിട്ടുണ്ട്. വേരുകളടക്കം മുറിഞ്ഞുമാറിയിട്ടുള്ളതിനാൽ മരത്തിന്‍റെ ചുവടുഭാഗത്തിന് ബലക്ഷയമുള്ളതായി ഇവര്‍ പറയുന്നു. 2018 മുതല്‍ പലതവണ പൊതുമരാമത്തുവകുപ്പ് അസി. എന്‍ജിനീയര്‍ക്ക് ഇവര്‍ പരാതി നൽകിയിരുന്നു. മൂന്നുപ്രാവശ്യം മരം വെട്ടിമാറ്റുന്നത് സംബന്ധിച്ച് ലേലം നടത്തിയെങ്കിലും കേടുള്ള മരമായതിനാല്‍ ആരും ലേലത്തില്‍ പങ്കെടുത്തില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മരംവീണാല്‍ വീടിന് സാരമായി തകരാര്‍ സംഭവിക്കുകയും വൈദ്യുതിലൈനുകളടക്കം പൂര്‍ണമായി തകരുകയും ചെയ്യും. റോഡിലേക്കുവീണാല്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകും. പടം: വാഴൂര്‍ റോഡില്‍ കൂത്രപ്പള്ളി പടിഞ്ഞാറേക്കളം ത്രേസ്യാമ്മയുടെ വീടിന് സമീപം അപകടാവസ്ഥയിലായ മരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
