Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിഗിരി ജനറേറ്റർ...

ശബരിഗിരി ജനറേറ്റർ തകരാറിൽ; പരിഹരിക്കാൻ ശ്രമം

text_fields
bookmark_border
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ അഞ്ചാം നമ്പർ ജനറേറ്റർ തകരാറിൽ. ജനറേറ്ററിന്​ വൈൻഡിങ്​ തേയ്മാനം ഉണ്ടായതിനെ തുടർന്നാണ് പ്രവർത്തനം നിലച്ചത്. ഇതോടെ 55 മെഗാവാട്ട് വൈദ്യുതിയുടെ കുറവുകൂടി ഉണ്ടാവും. നാല്​, ആറ്​ നമ്പർ ജനറേറ്ററിന്‍റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 120 മെഗാവാട്ടിന്‍റെ ഉൽപാദനക്കുറവു നിലവിലുണ്ട്. ഇപ്പോൾ അഞ്ചാം നമ്പർ തകരാറിലായതോടെ മൊത്തം 175 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. സംഭവം അറിഞ്ഞ്​ കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ നാരായണന്‍റെ നേതൃത്വത്തിൽ ഉന്നത സംഘം ശബരിഗിരിയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. വൈൻഡിങ്​ തേയ്മാനത്തിന്‍റെയും അലൈൻമെന്‍റിന്‍റെയും ജോലികൾ പുരോഗമിക്കുകയാണ്. തകരാറുകൾ പരിഹരിക്കാൻ മൂലമറ്റം പവർ ഹൗസിൽനിന്ന്​ വിദഗ്​ധരായ തൊഴിലാളികൾ ബുധനാഴ്ച വൈകീട്ടോടെ ശബരിഗിരിയിൽ എത്തി. വെള്ളിയാഴ്ചകൊണ്ട് പണി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. ഇതുമൂലം വൈദ്യുതി ഉല്‍പാദനത്തില്‍ നിലവില്‍ പ്രതിസന്ധിയില്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. മെക്കാനിക്കൽ മെയിന്‍റനൻസ് വിഭാഗം അസി. എക്സി. എൻജിനീയർ ബിനു കൃഷ്ണൻ, മൂലമറ്റം പവർ ഹൗസ് എക്സി. എൻജിനീയർ രാധാകൃഷ്ണൻ, അസി. എൻജിനീയർമാരായ അരുൺ, സുദീപ് എന്നിവരുടെ മേൽനോട്ടത്തിലാണ് ജോലികൾ നടക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story