Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:31 AM IST Updated On
date_range 20 May 2022 5:31 AM ISTമൂന്നാറിലേക്കുള്ള ദേശീയപാതയിൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം
text_fieldsbookmark_border
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറക്ക് സമീപം റോഡ് അപകടാവസ്ഥയിലായതിനാൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി കോതമംഗലം സബ് ഡിവിഷനൽ അസി. എൻജിനീയർ അറിയിച്ചു. കോതമംഗലത്തുനിന്ന് അടിമാലി, മൂന്നാർ ഭാഗത്തേക്കുവരുന്ന ചരക്ക് വാഹനങ്ങൾ നേര്യമംഗലത്തുനിന്ന് പനംകുട്ടി വഴി അടിമാലിക്ക് പോകണം. മൂന്നാർ, അടിമാലി ഭാഗത്തുനിന്ന് വരുന്ന ചരക്ക് വാഹനങ്ങൾക്ക് ഇതേവഴിതന്നെ പോകാം. ഈ ഭാഗത്ത് ഒറ്റവരി ഗതാഗതത്തിനാണ് അനുമതി. റോഡ് സംരക്ഷണ നിർമാണം വെള്ളിയാഴ്ച ആരംഭിക്കുമെന്നും അസി. എൻജിനീയർ അറിയിച്ചു. എറണാകുളം-ഇടുക്കി ജില്ലകളുടെ അതിർത്തി ഭാഗമാണ് ഇവിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story