Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൊലീസുകാർ രഹസ്യം...

പൊലീസുകാർ രഹസ്യം ചോർത്തിയെന്ന ആരോപണം: അന്വേഷണം തുടങ്ങി

text_fields
bookmark_border
മൂന്നാർ: തീവ്രവാദസംഘടനകള്‍ക്ക് രഹസ്യം ചോര്‍ത്തി നല്‍കിയെന്ന പൊലീസുകാർക്കെതിരായ ആരോപണത്തെക്കുറിച്ച്​ ഡിവൈ.എസ്​.പി അന്വേഷണം ആരംഭിച്ചു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡിവൈ.എസ്​.പി കെ.ആർ. മനോജാണ്​​ അന്വേഷണം നടത്തുന്നത്​. മൂന്നാർ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെയാണ് അന്വേഷണം. മറ്റൊരു സ്റ്റേഷനിലെ പൊലീസുകാരനെതിരെ ഉയർന്ന സമാന ആരോപണം ഇന്റലിജന്‍സ് വിഭാഗം അന്വേഷിച്ചുവരുകയാണ്​. ഇതിനിടെ പുതിയ ആരോപണം ഉയർന്നതിന്‍റെ ഗൗരവം കണക്കിലെടുത്താണ് ഡിവൈ.എസ്​.പി​യെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്​. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ അത്​ കൈകാര്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കമ്പ്യൂട്ടറില്‍നിന്ന്​ ചോർത്തി നൽകിയെന്നും ഇതിന് മറ്റു ചില പൊലീസ്​ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്​തെന്നുമാണ്​ ആരോപണം. എന്നാൽ, കാര്യങ്ങളിൽ കൂടുതൽ വ്യക്തത ഉണ്ടാകേണ്ടതുണ്ടെന്നും ആരോപണത്തിന്‍റെ നിജസ്ഥിതിയാണ്​ ആ​ദ്യം പരിശോധിക്കുന്നതെന്നും ഡിവൈ.എസ്​.പി കെ.ആർ. മനോജ്​ പറഞ്ഞു. ഏതുവിധത്തിലുള്ള രേഖകളാണ് ചോര്‍ന്നതെന്നും എന്ത് ഉദ്ദേശ്യത്തിനുവേണ്ടിയാണ് ചോർത്തിയത്​ എന്നുമുള്ള കാര്യങ്ങള്‍ അന്വേഷണത്തിനു ശേഷമേ കണ്ടെത്താനാകൂ. അന്വേഷണഭാഗമായി പൊലീസുകാരുടെ ഫോൺ പിടി​ച്ചെടുത്തിട്ടില്ലെന്നും ഡിവൈ.എസ്​.പി വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story