Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:45 AM IST Updated On
date_range 19 May 2022 5:45 AM ISTകെ.എസ്.ഇ.ബി ജീവനക്കാരുടെ എണ്ണവും ശമ്പളവും വർധിപ്പിക്കൽ: വിശദീകരണത്തിന് കൂടുതൽ സമയം അനുവദിച്ചു
text_fieldsbookmark_border
കൊച്ചി: വൈദ്യുതി നിരക്ക് കൂട്ടാനിടയാക്കുംവിധം വൈദ്യുതി വകുപ്പ് ജീവനക്കാരുടെ എണ്ണവും ശമ്പളവും വർധിപ്പിക്കുന്നത് തടയണമെന്ന ഹരജിയിൽ വിശദീകരണം നൽകാൻ കെ.എസ്.ഇ.ബിക്ക് ഹൈകോടതി കൂടുതൽ സമയം അനുവദിച്ചു. കേരള ഹൈടെൻഷൻ ആൻഡ് എക്സ്ട്രാ ഹൈ ടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോ. നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിശദീകരണത്തിന് കൂടുതൽ സമയം നൽകണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം അനുവദിച്ച കോടതി ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. ജീവനക്കാരുടെ എണ്ണവും ശമ്പളവും വർധിപ്പിക്കാനുള്ള ബോർഡിന്റെ ഉത്തരവുകളെയാണ് ഹരജിയിൽ ചോദ്യംചെയ്യുന്നത്. തൊഴിലാളി യൂനിയനുകളുടെ സമ്മർദത്തെ തുടർന്നാണ് ഇത്തരമൊരു തീരുമാനമെന്നും അടിസ്ഥാനശമ്പളത്തിൽ 40 ശതമാനം വർധനയാണ് ആവശ്യപ്പെടുന്നതെന്നും ഹരജിയിൽ പറയുന്നു. ജീവനക്കാരുടെ ശമ്പള വർധനക്ക് സർക്കാർ അംഗീകാരം നൽകുന്നതുവരെ വൈദ്യുതി നിരക്ക് കൂട്ടരുതെന്നാവശ്യപ്പെട്ട് ഉപഹരജിയും ഇതോടൊപ്പം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story