Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:44 AM IST Updated On
date_range 19 May 2022 5:44 AM ISTപൊലീസുകാരനാണെന്ന വ്യാജേന വ്യാപാരസ്ഥാപനത്തിൽനിന്ന് പണംതട്ടിയതായി പരാതി
text_fieldsbookmark_border
മുണ്ടക്കയം: വസ്ത്രവ്യാപാര സ്ഥാപനത്തിലെ ഉടമയുടെ സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന 2000 രൂപ കവർന്നതായി പരാതി. ബസ് സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തിങ്കഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. തുണിക്കടയിൽ എത്തിയ യുവാവ് താൻ പൊൻകുന്നത്തുനിന്ന് വരുകയാണെന്നും എ.എസ്.ഐ ആണെന്നും കടയുടമയുടെ സുഹൃത്താണെന്നും പറഞ്ഞ് 2000 രൂപ ആവശ്യപ്പെട്ടു. സ്ഥലത്ത് ഇല്ലാതിരുന്ന കടയുടമയെ വിളിച്ച് ജീവനക്കാരി വിവരം പറയുകയും യുവാവിന് ഫോൺ കൈമാറുകയും ചെയ്തു. എ.എസ്.ഐ സുഭാഷ് ആണെന്നുപറഞ്ഞ് പരിചയപൂർവം സംസാരിക്കുകയും അത്യാവശ്യമായി 2000 രൂപ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരിചയമുള്ള പൊലീസുകാർ ഏറെയുള്ളതിനാൽ വിശ്വസിച്ച് അടുത്ത കടയിൽനിന്ന് പണം വാങ്ങിക്കോളാൻ പറയുകയും യുവാവ് പണംവാങ്ങി സ്ഥലംവിടുകയും ചെയ്തു. പറഞ്ഞ സമയത്ത് പണം തിരികെലഭിക്കാതായതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. കടയുടമ പൊലീസിൽ പരാതിനൽകി. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story