Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപഞ്ചായത്ത്‌ നടപ്പാതയിൽ...

പഞ്ചായത്ത്‌ നടപ്പാതയിൽ സ്വകാര്യവ്യക്തി മതിൽകെട്ടി; വാർഡ്​ അംഗത്തിന്‍റെ നേതൃത്വത്തിൽ പൊളിച്ചു

text_fields
bookmark_border
കൂട്ടിക്കൽ: പഞ്ചായത്ത്​ നടപ്പാത സ്വകാര്യവ്യക്തി മതിൽകെട്ടി കൈവശപ്പെടുത്തിയതായി പരാതി. മുണ്ടക്കയം, കൂട്ടിക്കൽ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന മൂന്നാംമൈൽ ചിന്നവളവിൽ പുല്ലകയാറ്റിലേക്കുള്ള പഞ്ചായത്ത്‌ നടപ്പാതയാണ് സ്വകാര്യവ്യക്തി മതിൽ നിർമിച്ച്​ കൈവശപ്പെടുത്തിയതായി ആരോപണമുയർന്നത്. 1981-82 കാലഘട്ടത്തിൽ വാർഡ്​ അംഗമായിരുന്ന കെ.സി. തോമസ് കണ്ടത്തിൽ പഞ്ചായത്തിന്‍റെ ആസ്തി വികസനഫണ്ട് ഉപയോഗിച്ചും കൊക്കയാർ പഞ്ചായത്തുമായി സഹകരിച്ചും പരിസരവാസിയായ കൊച്ചാനിമൂട്ടിൽ കുടുംബത്തിന്‍റെ സാമ്പത്തിക സഹായത്തോടെ നിർമിച്ച നടപ്പാതയാണ് സ്വകാര്യവ്യക്തി കൈയേറിയത്. കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചി നിവാസികൾക്ക് മുണ്ടക്കയം, കൂട്ടിക്കൽ പ്രദേശങ്ങളിൽ യാത്രചെയ്യുന്നതിനുള്ള എളുപ്പമാർഗമാണ് ഈ നടപ്പാത. കൂടാതെ മൂന്നാംമൈൽ നിവാസികൾ വേനൽക്കാലത്ത് തുണികൾ അലക്കുന്നതിനും കുളിക്കുന്നതിനും വെള്ളം ശേഖരിക്കുന്നതിനും പുല്ലകയാറ്റിലേക്ക് പോകുന്നതും ഈ നടപ്പാതയിലൂടെയാണ്. സ്റ്റോപ് മെമ്മോ നൽകിയിട്ടും നിർമാണപ്രവർത്തനങ്ങൾ നടത്തിവരുന്ന നിലയിലായിരുന്നു. നടപ്പാത കൈയേറിയത്​ ശ്രദ്ധയിൽപെട്ട മുണ്ടക്കയം പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ ദിലീഷ്‌ ദിവാകരനും അംഗം ജോമി തോമസും പഞ്ചായത്ത്‌ ജീവനക്കാരും സ്ഥലം സന്ദർശിക്കുകയും വാർഡ്​ അംഗം ജോമി തോമസിന്‍റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ നിർമാണ പ്രവർത്തനങ്ങൾ പൊളിച്ചുനീക്കുകയും നടപാത സഞ്ചാരയോഗ്യമാക്കുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story