Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:41 AM IST Updated On
date_range 19 May 2022 5:41 AM ISTതെങ്ങ് കടപുഴകി; നടപ്പാതയുടെ സംരക്ഷണവേലി തകർന്നു
text_fieldsbookmark_border
കോട്ടയം: തെങ്ങുവീണ് കുമരകം നാലുപങ്ക് ബോട്ട് ടെർമിനലിലെ നടപ്പാതയുടെ സംരക്ഷണവേലി തകർന്നു. ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. കാറ്റിൽ സമീപത്തെ പുരയിടത്തിൽനിന്ന് തെങ്ങ് നടപ്പാതയിലേക്ക് പതിക്കുകയായിരുന്നു. ഇതിനൊപ്പം സംരക്ഷണവേലിയുടെ ഒരുഭാഗം കടപുഴകി. തെങ്ങ് നടപ്പാതക്ക് കുറകെ കായലിലേക്ക് വീണുകിടക്കുന്ന നിലയിലാണ്. ഇവിടെ പാകിയിരിക്കുന്ന ടൈലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സമീപ പുരയിടങ്ങളിൽനിന്ന് നടപ്പാതയിലേക്ക് കാടുകയറിയിട്ടുമുണ്ട്. മരങ്ങളുടെ ശിഖരങ്ങൾ നടപ്പാതയിലേക്ക് വളർന്ന് ഇറങ്ങിയിരിക്കുകയാണ്. കാടുപിടിച്ച് കിടക്കുന്നതിനാൽ വിഷപ്പാമ്പുകൾ നടപ്പാതയിലേക്ക് കയറുമോയെന്ന ആശങ്കയുമുണ്ട്. പടം Dp
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story