Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:46 AM IST Updated On
date_range 18 May 2022 5:46 AM ISTസൗഹൃദ കൂട്ടായ്മയുടെ ചിത്രപ്രദർശനം
text_fieldsbookmark_border
കോട്ടയം: മാവേലിക്കര ഗവ. രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിൽ 1985-1991 ബാച്ചിലെ പൂർവവിദ്യാർഥികൾ ചേർന്ന് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനം സംഘടിപ്പിക്കും. സജിത് റമഡി, മിനി ശർമ, ജോസഫ് ഫ്രാൻസിസ് തുടങ്ങിയവർ ചേർന്ന് സംഘടിപ്പിക്കുന്ന 'സ്ട്രോക്സ് ഓഫ് ലൈഫ്' ചിത്രപ്രദർശനം കേരള ലളിതകല അക്കാദമി മുൻ എക്സിക്യൂട്ടിവ് അംഗം ടി.ആർ. ഉദയകുമാറിന്‍റെ അധ്യക്ഷതയിൽ ബുധനാഴ്ച രാവിലെ 11.30ന് കേരള ലളിതകല അക്കാദമി മുൻ ചെയർമാൻ കെ.എ. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. മേയ് 25ന് സമാപിക്കും. ............... ചങ്ങനാശ്ശേരി അതിരൂപത ദിനം 20ന് കോട്ടയം: ചങ്ങനാശ്ശേരി അതിരൂപത ദിനാഘോഷം വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 1.30 വരെ കോട്ടയം ലൂര്‍ദ് ഫൊറോന പള്ളിയിലെ നിധീരിക്കല്‍ മാണിക്കത്തനാര്‍ നഗറില്‍ നടക്കും. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം പാലക്കാട് രൂപത മെത്രാന്‍ മാര്‍ പീറ്റർ കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്യും. അതിരൂപത ദിനത്തില്‍ നൽകുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ് മാധ്യമപ്രവര്‍ത്തകന്‍ ടി. ദേവപ്രസാദിന് മാര്‍ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത സമ്മാനിക്കും. .................... ചെസ് ക്യാമ്പ് ആരംഭിച്ചു കോട്ടയം: അത്ലൺ സ്പോർട്സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ചെസ് ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. കുര്യൻ വർക്കി ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എട്ടുമുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. അത്ലൺ സ്പോർട്സ് ക്ലബ് കോഓഡിനേറ്റർ രലേഷ് ചാന്ദൻ, കവിയും നാടകകൃത്തുമായ ഇ.വി. പ്രകാശ്, ക്ലബിന്‍റെ സംഘാടകരായ സി.ആർ. രാജേഷ്, ആഷ്ന തമ്പി എന്നിവർ സംസാരിച്ചു. ktl chess അത്ലൺ സ്പോർട്സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെസ് ക്യാമ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story