Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:46 AM IST Updated On
date_range 18 May 2022 5:46 AM ISTകുടയംപടി കവലയിൽ കാർ വാഹനങ്ങളിലും വൈദ്യുതി തൂണിലും ഇടിച്ചു
text_fieldsbookmark_border
കോട്ടയം: കുടയംപടി കവലയിൽ വാഹനാപകടം. നിയന്ത്രണംവിട്ട കാർ മറ്റ് രണ്ടുവാഹനങ്ങളിലും വൈദ്യുതി തൂണിലും ഇടിച്ചു. ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് കുടയംപടിയിലും പരിസരപ്രദേശത്തും വൈദ്യുതി മുടങ്ങി. കുടയംപടി -മെഡിക്കൽ കോളജ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലും പെട്ടി ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറും ഓട്ടോറിക്ഷയും പൂർണമായും തകർന്നു. മുന്നോട്ട് നീങ്ങിയ കാർ വീണ്ടും റോഡരികിലെ തൂണിലും ഇടിച്ചു. തൂൺ ഒടിഞ്ഞതിനെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി. അറ്റകുറ്റപ്പണി നടത്തി പ്രദേശത്തെ വൈദ്യുതി വിതരണം പുനരാരംഭിച്ചു. പടം: ktl car acdnt കുടയംപടി കവലയിൽ അപകടത്തിൽപെട്ട കാർ ..........................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story