Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറിട്ട. എസ്.ഐ വീണ്...

റിട്ട. എസ്.ഐ വീണ് മരിച്ച സംഭവം: മരണകാരണം ഹൃദയാഘാതം; മകന്‍ അറസ്റ്റില്‍

text_fields
bookmark_border
ഏറ്റുമാനൂര്‍: കുടുംബവഴക്കിനിടെ കുഴഞ്ഞുവീണ റിട്ട. എസ്.ഐയുടെ മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട്. പെട്ടെന്നുണ്ടായ മാനസിക സമ്മര്‍ദമാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നാണ്​ റിപ്പോര്‍ട്ടില്‍. സംഭവത്തിൽ മകനെ പൊലീസ്​ അറസ്റ്റ്​ ചെയ്തു. ഏറ്റുമാനൂര്‍ മാടപ്പാട് കുമ്പളത്ത് തറയില്‍ സി. മാധവനാണ്​ (78) കഴിഞ്ഞദിവസം മരിച്ചത്. കേസുമായി ബന്ധപ്പെട്ട് വിമുക്തഭടനും ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ ഗിരീഷ്‌കുമാറിനെയാണ്​ (48) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ശരീരത്തില്‍ ഗുരുതര മർദനത്തിന്‍റെ പാടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും എന്നാല്‍, മരണകാരണത്തിലേക്ക്​ നയിച്ച സംഘര്‍ഷത്തിന്‍റെ പേരില്‍ മകനെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു. പിതാവിനെ ഗിരീഷ്‌കുമാർ മര്‍ദിച്ചതായി പരാതിയുണ്ട്. ഇതിലാണ്​ അറസ്റ്റ്​. വയോധികനെ ഉപദ്രവിച്ചത് ഗുരുതര കുറ്റമാണെന്നും വിശദമായ പോസ്റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം നരഹത്യ അടക്കമുള്ള വകുപ്പുകള്‍കൂടി ചേര്‍ത്ത് കേസെടുക്കുമെന്നും കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാര്‍ 'മാധ്യമ' ത്തോട്​ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു ഗിരീഷും പിതാവ് മാധവനും തമ്മില്‍ വഴക്കുണ്ടായത്. ഇതിനിടയില്‍ കുഴഞ്ഞുവീണ മാധവനെ നാട്ടുകാര്‍ ചേര്‍ന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്​മോര്‍ട്ടത്തിന് ശേഷം മൃതദേഹം ചൊവാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം പൊലീസിന്‍റെ ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍ നടക്കും ...................... കെ-റെയിൽ: പിണറായിയുടെ വ്യാമോഹം -കെ.എ. ഷഫീഖ് കോട്ടയം: ജനകീയ സമരങ്ങളെ അടിച്ചമർത്തി കെ-റെയിൽ പദ്ധതി നടപ്പിലാക്കാമെന്നത്​ പിണറായി സർക്കാറിന്‍റെ വ്യാമോഹമാണെന്ന്​ വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ്. ഇടതുപക്ഷ സർക്കാറിന്‍റെ ജനദ്രോഹ പദ്ധതികളെ ചെറുത്തുതോൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ്​ സണ്ണി മാത്യു നയിച്ച കെ-റെയിൽവിരുദ്ധ വാഹന പ്രചാരണ ജാഥയുടെ സമാപന സമ്മേളനം തെങ്ങണയിൽ ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ജനറൽ സെക്രട്ടറി പി.എ. നിസാം അധ്യക്ഷതവഹിച്ചു. സമരത്തിൽ പങ്കെടുത്ത് പൊലീസ് മർദനമേറ്റ റോസ്​ലിൻ ഫിലിപ്, മകൾ സോമിയ എന്നിവർ ജാഥാ ക്യാപ്റ്റനെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. കേരള കോൺഗ്രസ്​ ഉന്നതാധികാരസമിതിയംഗം വി.ജെ. ലാലി, കെ-റെയിൽ വിരുദ്ധ സമരസമിതി ചെയർമാൻ ബാബു കുട്ടൻചിറ, വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്‍റ്​ ബൈജു സ്റ്റീഫൻ, സെക്രട്ടറി അൻവർ ബാഷ ,അനീഷ് പാറമ്പുഴ ,പാർട്ടി ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡന്‍റ്​ ഷാജുദ്ദീൻ എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗം കെ.എ. അനീസുദ്ദീന് സ്വാഗതവും ഷാജഹാൻ യൂനുസ് നന്ദിയും പറഞ്ഞു. മുളക്കുളത്ത് പാർട്ടി സംസ്ഥാന സമിതിയംഗം പ്രേമ ജി.പിഷാരടി ഫ്ലാഗ്ഓഫ് ചെയ്ത വാഹന പ്രചാരണജാഥ രണ്ടു ദിവസത്തെ പ്രചാരണം പൂർത്തിയാക്കിയാണ് തെങ്ങണയിൽ സമാപിച്ചത്. കെ-റെയിൽ വിരുദ്ധ സമരസമിതി സംസ്ഥാന രക്ഷാധികാരി എം.ടി. തോമസ് ,സംസ്ഥാന ചെയർമാൻ ബാബു രാജ് ,മേഖല ചെയർമാൻ പി.ആർ. ശശികുമാർ ,വി.എം. ജോസഫ് ,ജയകുമാർ തടത്തിൽ ,മോഹനൻ ,തങ്കച്ചൻ എന്നിവർ ജില്ലയിലെ സമരകേന്ദ്രങ്ങളിൽ ജാഥയെ സ്വീകരിച്ചു. വെൽ​ഫെയർ പാർട്ടി സംസ്ഥാന ട്രഷറർ പി.എ. അബ്ദുൽ ഹക്കിം ,ജില്ല വൈസ് പ്രസിഡന്‍റ്​ കെ.കെ.എം. സാദിഖ് ,സെക്രട്ടറി കെ.എച്ച്. ഫൈസൽ, ജില്ല സമിതി അംഗങ്ങളായ എ.കെ. ജയ്മോൾ, അർച്ചന പ്രജിത്, പ്രഫ. അബ്ദുൽ റഷീദ്, ഷാജഹാൻ ആത്രചേരി, യൂസുഫ് ഹിബ, വി.എ. ഹസീബ്, മണ്ഡലം നേതാക്കളായ അബ്ദുസ്സമദ്, മുഹമ്മദ് ഷാഫി, ഷാജഹാൻ യൂനുസ്, ജലാൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. പടം KTL WELFARE THENGANA വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ്​ സണ്ണി മാത്യു നയിച്ച കെ-റെയിൽ വിരുദ്ധ വാഹനപ്രചാരണ ജാഥയുടെ സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story