Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.പി.എസ്.ടി.എ...

കെ.പി.എസ്.ടി.എ പ്രതിഷേധം

text_fields
bookmark_border
ചങ്ങനാശ്ശേരി: സില്‍വര്‍ ലൈന്‍ കേരളം നിരാകരിച്ച പദ്ധതിയാണെന്ന്​ കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്‍റ്​ സി. പ്രദീപ്. സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലില്‍ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോ.(കെ.പി.എസ്.ടി.എ)ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ സമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷതവഹിച്ചു. അസോ. ജില്ല പ്രസിഡന്‍റ്​ വര്‍ഗീസ് ആന്‍റണി മുഖ്യപ്രഭാഷണം നടത്തി. വി.ജെ. ലാലി, റോസ്​ലിന്‍ ഫിലിപ്, ബിനു ജോയി, റിന്‍സ് വര്‍ഗീസ്, ബോബി ചാണ്ടി, പരിമള്‍ ആന്‍റണി, സി.എസ്. രമേശ്, വി.ജെ. സജിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബുധനാഴ്ച രാവിലെ 10ന്​ ബി.എസ്​.പി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമരം ജില്ല പ്രസിഡന്‍റ്​ ശ്രീകുമാര്‍ ചക്കാല ഉദ്ഘാടനം ചെയ്യും. .................... ഭാരവാഹികൾ ചങ്ങനാശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുരിശുംമൂട് യൂനിറ്റ്​: പി.ടി. തോമസ് പോളയ്ക്കല്‍(പ്രസി​), സ്‌കറിയ മറ്റപ്പറമ്പില്‍ (ജനറല്‍ സെക്ര), മനോജ് വര്‍ഗീസ്( വൈസ് പ്രസി) , ബിജു ആന്‍റണി അമ്പാട്ട് ( സെക്ര), ടിജോ ജോസഫ്(ട്രഷ). ............................. അപകടകരമായി നിൽക്കുന്ന മരങ്ങൾ നീക്കണം ചങ്ങനാശ്ശേരി: മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍, ശിഖരങ്ങള്‍ എന്നിവ ഉടമസ്ഥര്‍ അടിയന്തരമായി സ്വന്തം ചെലവില്‍ വെട്ടിമാറ്റണമെന്നും വീഴ്ച വരുത്തുന്ന സാഹചര്യത്തില്‍ ഇതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഉടമസ്ഥര്‍ മാത്രം ഉത്തരവാദികള്‍ ആയിരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വീടുകളില്‍നിന്നോ ഗാര്‍ഹികേതര സ്ഥാപനങ്ങളില്‍നിന്നോ ജൈവ, അജൈവ മാലിന്യം പൊതു സ്ഥലങ്ങളിലേക്കോ തോട്, നീരുറവകള്‍, ജലാശയങ്ങള്‍ എന്നിവയിലേക്കോ വലിച്ചെറിയരുതെന്നും സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story