Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭൂമി അവകാശ പ്രക്ഷോഭ...

ഭൂമി അവകാശ പ്രക്ഷോഭ കൺവെൻഷൻ

text_fields
bookmark_border
ഭൂമി അവകാശ പ്രക്ഷോഭ കൺവെൻഷൻ
cancel
എരുമേലി: ഭൂപരിധി ലംഘിച്ച് ബിലീവേഴ്‌സ് ചർച്ച് കൈവശംവെച്ചുവരുന്ന മുഴുവൻ ഭൂമിയെക്കുറിച്ചും സമഗ്ര അന്വേഷണം വേണമെന്ന ലാൻഡ് ബോർഡ്‌ തീരുമാനം നടപ്പാക്കണമെന്ന് ആദിവാസി ദലിത്‌ മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്‍റ്​ ശ്രീരാമൻ കൊയ്യോൻ ആവശ്യപ്പെട്ടു. ചെറുവള്ളിയിലെ സർക്കാർ ഭൂമി ചെങ്ങറയിലെയും അരിപ്പയിലെയും ഭൂരഹിതർക്കും മറ്റിതര ഭൂരഹിതർക്കും വിതരണം ചെയ്യണമെന്ന്​ ആവശ്യപ്പെട്ട് ശ്രീനിപുരം കമ്യൂണിറ്റി ഹാളിൽ നടന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. കുട്ടപ്പൻ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്‍റ്​ ബിനു ചക്കാല, ഭീം മിഷൻ ചെയർമാൻ അഡ്വ. സജി കെ.ചേരമൻ, സി.ജെ. തങ്കച്ചൻ, പി. മണിലാൽ, രാമചന്ദ്രൻ വടശ്ശേരിക്കര, ഷിജോ വലിയപാതാൽ, അജി എം.ചാലക്കലേരി, എം.ടി. ഋഷികുമാർ, സരോജിനി വാലുങ്കൽ, അമ്മിണി അണിയറ, ഓമനക്കുട്ടൻ, സോമൻ അടൂർ, കെ.കെ കേശവൻ, ടി. ശശി , മിനി കൃഷ്ണൻ, ബി. അശോകൻ എന്നിവർ സംസാരിച്ചു. എരുമേലി ടൗണിൽ ഭൂ അവകാശ റാലിയും നടന്നു. ചിത്രം: ശ്രീരാമൻ കൊയ്യോൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story