Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുറവിലങ്ങാട്ടെ...

കുറവിലങ്ങാട്ടെ വെള്ളക്കെട്ട്: കലുങ്ക് നിർമാണത്തിന്​ തുടക്കമായി

text_fields
bookmark_border
കുറവിലങ്ങാട്ടെ വെള്ളക്കെട്ട്:  കലുങ്ക് നിർമാണത്തിന്​ തുടക്കമായി
cancel
കുറവിലങ്ങാട്: ടൗണിലെ മാവുങ്കലിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കാനുള്ള പദ്ധതിക്ക്​ തുടക്കമായി. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർമാണോദ്ഘാടനം നിർവഹിച്ചു. മാവുങ്കൽ ജങ്​ഷനിലെ കലുങ്ക് അടയുകയും ഓട മണ്ണുനിറഞ്ഞ് മൂടിപ്പോവുകയും ചെയ്തതിനെ തുടർന്ന് ഇവിടെ വെള്ളക്കെട്ട്​ പതിവായിരുന്നു. പൊതുമരാമത്ത് കടുത്തുരുത്തി നിയോജകമണ്ഡലത്തിലേക്ക് അനുവദിച്ച ഫണ്ടിൽ ഉൾപ്പെടുത്തിയാണ് 22 ലക്ഷം രൂപയുടെ പുതിയ വികസന പദ്ധതി നടപ്പാക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു. ഇവിടെ പുതിയ കലുങ്ക് നിർമിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. റോഡിന്‍റെ ഒരുവശം മുറിച്ച് നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കടുത്തുരുത്തി-പാലാ റോഡിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്ന സ്ഥലങ്ങളിലെ മൂന്നാമത്തെ പദ്ധതിയാണിത്​​. കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്‍റ്​ മിനി മത്തായി അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story