Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉമ ​തോമസിന്‍റെ...

ഉമ ​തോമസിന്‍റെ വിജയത്തിന്​ പ്രാർഥനയുമായി എൽദോസ്​ കുന്നപ്പള്ളി ശബരിമലയിൽ

text_fields
bookmark_border
ശബരിമല: മത്സരം പൊടിപാറുന്ന തൃക്കാക്കരയിൽ ഉമ ​തോമസിന്‍റെ വിജയത്തിന്​ പ്രാർഥനയുമായി എൽദോസ്​ കുന്നപ്പള്ളി എം.എൽ.എ ശബരിമലയിൽ. ചൊവ്വാഴ്ച രാവിലെയാണ്​ മകൻ സെബാസ്റ്റ്യനും രണ്ട്​ സുഹൃത്തുക്കൾക്കുമൊപ്പം പെരുമ്പാവൂർ എം.എൽ.എയും എറണാകുളം ഡി.സി.സി വൈസ്​പ്രസിഡന്‍റുമായ എൽദോസ്​ കുന്നപ്പള്ളി ദർശനത്തിനെത്തിയത്​. ​പേഴ്​സനൽ സ്റ്റാഫംഗം ഉൾപ്പെടെയുള്ള രണ്ട്​ സുഹൃത്തുക്കളും ഇരുമുടിക്കെട്ടുമായാണ്​ മല കയറിയത്​. രാവിലെ ദർശനം നടത്തി സന്നിധാനത്ത്​ വിശ്രമിച്ചശേഷം ഉച്ചകഴിഞ്ഞാണ്​ മലയിറങ്ങിയത്​. മുമ്പ്​ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റായിരിക്കുമ്പോൾ കലക്ടർ രാജമാണിക്യത്തിനൊപ്പവും മലകയറിയിട്ടുള്ള എൽദോസ്​ ഇത്​ ആറാം തവണയാണ്​ അയ്യപ്പസ്വാമിയെ കാണാൻ എത്തുന്നത്​. ഇത്തവണ യു.ഡി.എഫ്​ സ്ഥാനാർഥി ഉമ തോമസിന്‍റെ വിജയത്തിന്​ പ്രാർഥനയുമായാണ്​ എത്തിയതെന്ന്​ എം.എൽ.എ പറഞ്ഞു. ചിത്രം PTG 50 DARSANAM എൽദോസ്​ കുന്നപ്പള്ളി എം.എൽ.എ ശബരിമലയിൽ ദർശനം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story