Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.എസ്​.ആർ.ടി.സിയുടെ...

കെ.എസ്​.ആർ.ടി.സിയുടെ നഷ്​ടം അടച്ചു; വെള്ളക്കെട്ടിൽ ബസ് ഓടിച്ച ഡ്രൈവറെ തിരിച്ചെടുത്തു

text_fields
bookmark_border
കെ.എസ്​.ആർ.ടി.സിയുടെ നഷ്​ടം അടച്ചു; വെള്ളക്കെട്ടിൽ ബസ് ഓടിച്ച ഡ്രൈവറെ തിരിച്ചെടുത്തു
cancel
ഈരാറ്റുപേട്ട: വെള്ളക്കെട്ടിൽ അപകടകരമായ രീതിയിൽ കെ.എസ്.ആർ.ടി.സി ബസ് ഓടിച്ചതിന് സസ്‌പെൻഷനിലായിരുന്ന ജീവനക്കാരനെ തിരിച്ചെടുത്തു. കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്​. ജയദീപിനെയാണ്​ എട്ടു മാസത്തെ സസ്‌പെൻഷനുശേഷം സർവിസിൽ പ്രവേശിച്ചത്​. സസ്​പെൻഷൻ പിൻവലിച്ചെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമായി ഗുരുവായൂരിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്​. കെ.എസ്​.ആർ.ടി.സിക്ക്​ നഷ്ടമുണ്ടായ തുക ഇയാൾ തിരിച്ചടച്ചിരുന്നു. അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടമാണ്​ കെ.എസ്​.ആർ.ടി.സി കണക്കാക്കിയത്​. ഈ തുക അടച്ചതോടെയാണ്​ ​നടപടി പിൻവലിച്ചത്​. ആറുമാസത്തേക്കായിരുന്നു സസ്​പെൻഷൻ. ഇതിന്‍റെ കാലാവധിയും പൂർത്തിയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ പൂഞ്ഞാറിലായിരുന്നു സംഭവം. ശക്തമായ മഴയെത്തുടർന്ന് പൂഞ്ഞാർ സെന്‍റ്​ മേരീസ് പള്ളിക്കു മുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലേക്ക്​ ജയദീപ് ബസ് ഓടിച്ചിറക്കുകയായിരുന്നു. വ്യാപക പ്ര​തിഷേധം ഉയർന്നതോടെ ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ നിർദേശപ്രകാരം കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ജയദീപിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. യാത്രക്കാരുടെ ജീവന് ഭീഷണിയാകുകയും ബസിന് നാശനഷ്ടമുണ്ടാക്കുകയും ചെയ്തുവെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഒരാൾപൊക്കത്തിലുള്ള വെള്ളക്കെട്ടിൽ മുക്കാൽ ഭാഗവും മുങ്ങിയ ബസിൽനിന്ന് നാട്ടുകാരാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ബസ് പിന്നീട് വലിച്ച് കരക്കുകയറ്റി. സസ്‌പെൻഷനിലായ ശേഷം ജയദീപ്​ കെ.എസ്.ആർ.ടി.സിക്കെതിരെയും ഗതാഗത മന്ത്രിക്കെതിരെയും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. സസ്‌പെൻഷൻ ലഭിച്ചത് തബലകൊട്ടി ആഘോഷിച്ചത്​ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു. പടം ജയദീപ് വെള്ളക്കെട്ടിൽ ഓടിച്ച ബസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story