Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിയന്ത്രണംവിട്ട കാർ...

നിയന്ത്രണംവിട്ട കാർ മറിഞ്ഞ് യുവാവ് മരിച്ചു

text_fields
bookmark_border
നിയന്ത്രണംവിട്ട കാർ മറിഞ്ഞ് യുവാവ് മരിച്ചു
cancel
മണിമല: നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പ്ലാച്ചേരി ആലപ്ലാമൂട്ടിൽ കെ.വി. തോമസിന്‍റെ മകൻ സഞ്ചു തോമസാണ്​ (23) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11ന്​ മുക്കട-പ്ലാച്ചേരി റോഡിൽ ഫോറസ്റ്റ് സ്റ്റേഷന് സമീപമായിരുന്നു അപകടം. മുക്കടയിൽനിന്ന്​ പ്ലാച്ചേരിയിലെ വീട്ടിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ ഇടതുവശത്തുള്ള വൈദ്യുതി തൂണിലും ക്രാഷ് ബാരിയറിലും ഇടിച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിയ സഞ്ചുവിനെ റാന്നിയില്‍നിന്നെത്തിയ അഗ്​നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ്​ പുറത്തെടുത്തത്. കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മണിമല പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട്. മാതാവ്​: സിന്ധു. സഹോദരങ്ങൾ: അശ്വിൻ, ആരോമൽ. KTD VZR 1 Accident Death ചിത്രവിവരണം ചിത്രം 1. സഞ്ചു തോമസ് 2അപകടത്തിൽപ്പെട്ട കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story