ചാമംപതാൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാമംപതാൽ യൂനിറ്റിൻെറ പൊതുയോഗവും അനുമോദനച്ചടങ്ങും പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്‍റ് ടി.എച്ച്. ഉമ്മറിൻെറ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം വാഴൂർ പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. റെജി ഉദ്ഘാടനം ചെയ്തു. സമിതി ജില്ല വൈസ് പ്രസിഡന്‍റ് മുജീബ്റഹ്മാൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ടി.എച്ച്. ഉമ്മറിനെ ആദരിച്ചു. യൂനിറ്റ് സെക്രട്ടറി ടി.എ. സലീം റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് വി.എസ്. അബ്ദുൽ സലാം, സതീഷ് ബാബു, എൻ.ഇ. നവാസ്, ട്രഷറർ ജോസഫ് പി.കെ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.എച്ച്. ഉമ്മർ (പ്രസി), വി.എസ്. അബ്ദുൽ സലാം (വൈസ് പ്രസി), ടി.എ. സലീം മൾബറി (സെക്ര), എ.കെ. സതീശൻ നായർ (ജോ. സെക്ര), പി.കെ. ജോസഫ് (ട്രഷ). KTL VZR 1 Vyapari Vyavasai ചിത്രവിവരണം വ്യാപാരി വ്യവസായി ഏകോപന സമിതി ചാമംപതാൽ യൂനിറ്റ് സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്‍റ് ടി.എച്ച്. ഉമ്മറിനെ ആദരിക്കുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 12:18 AM GMT Updated On
date_range 2022-05-17T05:48:28+05:30വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പൊതുയോഗം
text_fieldsNext Story