Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:47 AM IST Updated On
date_range 17 May 2022 5:47 AM ISTചെറുവള്ളി എസ്റ്റേറ്റ്: ഭൂ അവകാശ പ്രക്ഷോഭ കൺവെൻഷൻ
text_fieldsbookmark_border
എരുമേലി: സർക്കാർ ഭൂമിയാണെന്ന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ആദിവാസി ദലിത് ഭൂരഹിതർക്കും ചെങ്ങറ, അരിപ്പ ഭൂസമരക്കാർക്കും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ ഭൂ അവകാശ പ്രക്ഷോഭ കൺവെൻഷൻ എരുമേലിയിൽ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് ശ്രീനിപുരം കമ്യൂണിറ്റി ഹാളിൽ ഭൂ അവകാശ പ്രക്ഷോഭ കൺവെൻഷനും വൈകീട്ട് അഞ്ചിന് എരുമേലി ടൗണിൽ റാലിയും പൊതുസമ്മേളനവും നടക്കും ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉദ്ഘാടനം ചെയ്യും. ശ്രീരാമചന്ദ്രൻ അധ്യക്ഷതവഹിക്കും. വിവിധ ദലിത് ആദിവാസി സംഘടന നേതാക്കൾ പങ്കെടുക്കുമെന്ന് ആദിവാസി ദലിത് മുന്നേറ്റസമിതി പ്രസിഡന്‍റ് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story