Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:47 AM IST Updated On
date_range 17 May 2022 5:47 AM ISTപഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും
text_fieldsbookmark_border
മുണ്ടക്കയം: പ്രളയത്തിൽ തകർന്ന വെള്ളനാടി വള്ളക്കടവ് പാലം ഉടൻ നിർമിക്കണമെന്നാവശ്യപ്പെട്ട് യു.ടി.യു.സി, ഐ.എൻ.ടി.യു.സി യൂനിയനുകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് റോയ് കപ്പലുമാക്കൽ ഉദ്ഘാടനം ചെയ്യും. ആർ.എസ്.പി ലോക്കൽ സെക്രട്ടറി സിജു കൈതമറ്റം അധ്യക്ഷത വഹിക്കും. വെള്ളനാടി, വട്ടക്കാവ്, ഇഞ്ചിയാനി, പുലിക്കുന്ന് നിവാസികളുടെ ഏക ആശയമായിരുന്നു വള്ളക്കടവ് പാലം. ഇരുകരകളുടെയും ഏക യാത്രാമാർഗം നിലച്ചതോടെ തൊഴിലാളികളും ദുരിതത്തിലാണ്. ആറ്റിൽ ജലനിരപ്പ് ഉയർന്നാൽ തോട്ടത്തിലേക്ക് ടാപ്പിങ്ങിന് പോകണമെങ്കിൽ മുണ്ടക്കയംവഴി വാഹനത്തിൽ എത്തേണ്ടിവരും. ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി കെ.കെ. ജനാർദനൻ, യു.ടി.യു.സി ജനറൽ സെക്രട്ടറി ഇ.വി. തങ്കപ്പൻ. ഡി.സി.സി അംഗം കെ.എസ്. രാജു, ആർ.എസ്.പി ലോക്കൽ സെക്രട്ടറി സിജു കൈതമറ്റം, കെ.ജി. ഷാജി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story