Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദേശീയ ഡെങ്കിപ്പനി...

ദേശീയ ഡെങ്കിപ്പനി ദിനാചരണം

text_fields
bookmark_border
ദേശീയ ഡെങ്കിപ്പനി ദിനാചരണം
cancel
പാറത്തോട്: പാറത്തോട് പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി നടത്തി. കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കോളജിന്​ സമീപത്തുനിന്ന്​ ആരംഭിച്ച ബോധവത്​കരണ റാലി പ്രിന്‍സിപ്പല്‍ ഡോ. സീമോന്‍ തോമസ് ഫ്ലാഗ്ഓഫ് ചെയ്തു. ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, മേരീ ക്വീന്‍സ് മിഷന്‍ ഹോസ്പിറ്റല്‍ നഴ്സിങ്​ വിദ്യാര്‍ഥികള്‍, കോളജ് എന്‍.എസ്.എസ് യൂനിറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ അണിചേര്‍ന്നു. പഞ്ചായത്ത് അങ്കണത്തില്‍ മേരീക്വീന്‍സ് മിഷന്‍ ഹോസ്പിറ്റലിലെ വിദ്യാര്‍ഥികള്‍ ബോധവത്​കരണ നാടകവും അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ് സിന്ധു മോഹന‍ൻെറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്‍റ് ഡയസ് കോക്കാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സൻ അന്നമ്മ വര്‍ഗീസ്, വികസനകാര്യ ചെയര്‍മാന്‍ ജോണിക്കുട്ടി മഠത്തിനകം, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സൻ വിജയമ്മ വിജയലാല്‍, വാര്‍ഡ് മെംബര്‍മാരായ ടി. രാജന്‍ , കെ.കെ. ശശികുമാര്‍, സോഫി ജോസഫ്, അലിയാര്‍ കെ.യു, സുമീന അലിയാര്‍, ജോളി തോമസ്, ആന്‍റണി ജോസഫ് എന്നിവര്‍ സംസാരിച്ചു. KTLWBL Bengipani Bodhavalkaranam ഡെങ്കിപ്പനി ദിനാചരണ ബോധവത്​കരണ റാലി സെന്‍റ് ഡോമിനിക്സ് കോളജ്​ പ്രിൻസിപ്പൽ ഡോ. സീമോന്‍ തോമസ് ഫ്ലാഗ്ഓഫ് ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story