Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:46 AM IST Updated On
date_range 17 May 2022 5:46 AM ISTവ്യാപാരസമുച്ചയം തകർച്ചഭീഷണിയിൽ
text_fieldsbookmark_border
വൈക്കം: നഗരസഭയുടെ ഉടമസ്ഥതയിലെ വൈക്കം വലിയകവലയിലെ വ്യാപാര സമുച്ചയം തകർച്ച ഭീഷണിയിൽ. വൈക്കം ജോയന്‍റ് ആർ.ടി ഓഫിസ്, ജില്ല മത്സ്യഫെഡ് ഓഫിസ്, സഹകരണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായ ഡയഗ്നോസിസ് സെന്‍റർ, കമ്പ്യൂട്ടർ പഠനകേന്ദ്രം തുടങ്ങിയവ പ്രവർത്തിക്കുന്ന ബഹുനില മന്ദിരമാണ് അപകടാവസ്ഥയിലായത്. വ്യാപാരസമുച്ചയത്തിൻെറ പാരപ്പറ്റ് പലഭാഗത്തും ഇടിഞ്ഞുവീഴുകയാണ്. തിങ്കളാഴ്ച രാവിലെ ആർ.ടി ഓഫിസിന് സമീപത്തെ പാരപ്പറ്റ് അടർന്നുവീണ് മോട്ടോർ വാഹനവകുപ്പിൻെറ വാഹനത്തിന് തകരാർ സംഭവിച്ചു. നാല് പതിറ്റാണ്ട് മുമ്പ് നിർമിച്ച കെട്ടിടം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലാണ്. കോൺക്രീറ്റടർന്ന് തുരുമ്പിച്ച കമ്പികൾ തെളിഞ്ഞനിലയിലാണ്. മത്സ്യഫെഡിൻെറ ഓഫിസിലടക്കം മഴവെള്ളം വീഴുകയാണ്. കെട്ടിടത്തിൻൻെറ മേൽത്തട്ടിലും പാരപ്പറ്റിലും അരയാൽ വളർന്ന് വേരുകൾ ആഴ്ന്നിറങ്ങിയിട്ടുണ്ട്. വാർഡ് കൗൺസിലർ കെ.ബി. ഗിരിജകുമാരി, നഗരസഭ ഓവർസിയർ ജോർജ് തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പടം: KTL RTO Jeep മഴയില്‍ വൈക്കം ആർ.ടി ഓഫിസ് കെട്ടിടത്തിൻെറ ഷെയ്ഡ് അടര്‍ന്നുവീണ് മോട്ടോര്‍ വാഹനവകുപ്പിൻെറ ജീപ്പിന് കേടുപാടുകള്‍ സംഭവിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story