Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:44 AM IST Updated On
date_range 17 May 2022 5:44 AM ISTടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് അപകടം
text_fieldsbookmark_border
കുമരകം: നിയന്ത്രണംവിട്ട ടോറസ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ലോറിയുടെ ടയര്‍ സ്‌കൂട്ടര്‍ യാത്രികന്‍റെ കാല്‍പ്പാദത്തിലൂടെ കയറി. കുമരകം ചക്രംപടി പുത്തന്‍പറമ്പില്‍ ആന്‍റപ്പനാണ്(53) പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഭാര്യ പ്രിയക്കും അപകടത്തിൽ നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഏഴരയോടെ കോട്ടയം-കുമരകം റോഡില്‍ അയ്യമാത്രക്കും അറുപറക്കും ഇടയിലാണ് അപകടം. റോഡ് നിര്‍മാണത്തിനായി മെറ്റല്‍ ലോഡുമായി കുമരകം ഭാഗത്തേക്കുവന്ന ടോറസ് , എതിര്‍ദിശയില്‍ സഞ്ചരിച്ച ദമ്പതികളുടെ സ്‌കൂട്ടറില്‍ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് മറിഞ്ഞ ആന്‍റപ്പൻെറ വലത് കാല്‍പ്പാദത്തിലൂടെ ടോറസിൻെറ ടയര്‍ കയറുകയായിരുന്നു. തലക്കും പരിക്കേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story