Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:38 AM IST Updated On
date_range 17 May 2022 5:38 AM ISTഅയ്യപ്പസ്വാമിക്ക് ഭക്തിഗാനവുമായി ദേവസ്വം ബോർഡ് അംഗം
text_fieldsbookmark_border
ശബരിമല: പി.എം. തങ്കപ്പൻ. അദ്ദേഹം രചിച്ച ഭക്തിഗാനമായ അമൃതകുംഭം എന്ന സീഡിയുടെ സമർപ്പണം തിങ്കളാഴ്ച ശബരിമലയിൽ നടന്നു. പതിനെട്ട് പടികൾ ചവിട്ടി അയ്യനെ കണ്ടു തൊഴാൻ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നത് പൂഞ്ഞാർ വിജയൻ ആണ്. ആലാപനം ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണനും. സീഡിയുടെ പ്രകാശനം ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനർക്ക് നൽകി നിർവഹിച്ചു. മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി, ഗായകൻ മധു ബാലകൃഷ്ണൻ, സംഗീത സംവിധായകൻ പൂഞ്ഞാർ വിജയൻ തുടങ്ങിയവരും സംബന്ധിച്ചു. ബോർഡിലെ സി.പി.എം പ്രതിനിധിയായ പി.എം. തങ്കപ്പൻ മുമ്പ് നിരവധി നാടകഗാനങ്ങളും വിപ്ലവഗാനങ്ങളും നാടൻപാട്ടുകളും രചിച്ചിട്ടുണ്ട്. അമൃതകുംഭത്തിലൂടെ അദ്ദേഹം ഇപ്പോൾ ഭക്തിഗാന രചനയിലേക്കും കടന്നിരിക്കുകയാണ്. ചിത്രം PTG 25 PRAKASANAM ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ രചിച്ച അമൃതകുംഭം സീഡിയുടെ പ്രകാശനം ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story