Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:31 AM IST Updated On
date_range 17 May 2022 5:31 AM ISTപരീക്ഷ ഫീസ്
text_fieldsbookmark_border
പരീക്ഷ ഫീസ് ആറാം സെമസ്റ്റർ ഐ.എം.സി.എ (2018 അഡ്മിഷൻ - റെഗുലർ / 2017 അഡ്മിഷൻ - സപ്ലിമെന്‍ററി)/ ഡി.ഡി.എം.സി.എ (2014 മുതൽ 2016 വരെയുള്ള അഡ്മിഷനുകൾ - സപ്ലിമെന്‍ററി) ബിരുദ പരീക്ഷകൾ മേയ് 30ന് ആരംഭിക്കും. പിഴയില്ലാതെ മേയ് 16 വരെയും 525 രൂപ പിഴയോടുകൂടി മേയ് 17നും 1050 രൂപ സൂപ്പർഫൈനോടുകൂടി മേയ് 18നും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. ഒമ്പതാം സെമസ്റ്റർ ഐ.എം.സി.എ (2017 അഡ്മിഷൻ - റെഗുലർ) / ഡി.ഡി.എം.സി.എ (2014, 2015, 2016 അഡ്മിഷനുകൾ - സപ്ലിമെന്‍ററി) ബിരുദ പരീക്ഷകൾ മേയ് 31ന് ആരംഭിക്കും. പിഴയില്ലാതെ മേയ് 18 വരെയും 525 രൂപ പിഴയോടുകൂടി മേയ് 20നും 1050 രൂപ സൂപ്പർഫൈനോടുകൂടി മേയ് 21നും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. മൂന്നാം സെമസ്റ്റർ എം.ആർക് (2019 അഡ്മിഷൻ - റെഗുലർ) പരീക്ഷകൾ മേയ് 25ന് ആരംഭിക്കും. പിഴയില്ലാതെ മേയ് 17വരെയും 525 രൂപ പിഴയോടുകൂടി മേയ് 18നും 1050 രൂപ സൂപ്പർഫൈനോടുകൂടി മേയ് 19നും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. ---------------------- പരീക്ഷ തീയതി നാലാം സെമസ്റ്റർ സി.ബി.സി.എസ് (2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്‍റ് / റീ-അപ്പിയറൻസ്, 2018, 2017 അഡ്മിഷനുകൾ റീ-അപ്പിയറൻസ്), സൈബർ ഫോറൻസിക് (സി.ബി.സി.എസ് -2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്‍റ് / റീ-അപ്പിയറൻസ്) പരീക്ഷകൾ മേയ് 23ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. രണ്ടാം സെമസ്റ്റർ എം.എസ്സി/ എം.കോം/ എം.എ/ എം.സി.ജെ/ എം.എസ്.ഡബ്യു/ എം.ടി.എ/ എം.എച്ച്.എം/ എം.എം.എച്ച്/ എം.ടി.ടി.എം(സി.എസ്.എസ് - 2018, 2017, 2016 അഡ്മിഷനുകൾ -സപ്ലിമെന്‍ററി/ 2015, 2014, 2013, 2012 അഡ്മിഷനുകൾ -മേഴ്‌സി ചാൻസ്) പരീക്ഷകൾ മേയ് 18ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. ----------------------- മാറ്റിവെച്ച പരീക്ഷകൾ ജൂണിൽ മേയ് 16, 18 തീയതികളിൽ നടത്താനിരുന്ന പിന്നീട് മാറ്റിവെച്ച ഒന്നാം സെമസ്റ്റർ ഐ.എം.സി.എ (2020 അഡ്മിഷൻ - റെഗുലർ / 2017 മുതൽ 2019 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്‍ററി) / ഡി.ഡി.എം.സി.എ (2014, 2015, 2016 അഡ്മിഷനുകൾ - സപ്ലിമെന്‍ററി) ബിരുദപരീക്ഷകൾ ജൂൺ ഒന്ന്, മൂന്ന് തീയതികളിൽ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല. -------------- പരീക്ഷഫലം 2021 മാർച്ചിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്ററുകൾ എം.എ മലയാളം (പ്രൈവറ്റ് പഠനം - റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പൂനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മേയ് 28 വരെ ഓൺലൈനായി അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story