Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:29 AM IST Updated On
date_range 17 May 2022 5:29 AM ISTസെഞ്ച്വറി അടിക്കുമോ തക്കാളി?
text_fieldsbookmark_border
കുമളി: ഇടവേളക്കു ശേഷം വിലയിൽ സെഞ്ച്വറി അടിക്കാനൊരുങ്ങി തക്കാളി. ഒരാഴ്ചക്കിടെ 50ൽനിന്ന് ഒറ്റയടിക്കാണ് തക്കാളി വില 90ൽ എത്തിയത്. ലോക്ഡൗണിനിടെയാണ് തക്കാളി വില ഏറ്റവും ഉയരത്തിലെത്തിയത്. കിലോക്ക് 120 രൂപ വരെയായിരുന്നു അന്ന് ഒരു കിലോ തക്കാളിയുടെ വില. തമിഴ്നാട്ടിൽ വ്യാപകമായി പെയ്ത മഴയിൽ തക്കാളിച്ചെടികൾ നശിച്ചതാണ് അന്ന് വില വർധനക്കിടയാക്കിയത്. ഇതിനു ശേഷം ഉൽപാദനം വർധിച്ചതോടെ വില പടിപടിയായി താഴ്ന്ന് കിലോക്ക് അഞ്ച് രൂപയിലെത്തി. ഇതിനു ശേഷം വീണ്ടും വില കുതിച്ചുകയറി 90ൽ എത്തിയതോടെ തക്കാളി പലരും കറികളിൽനിന്ന് ഒഴിവാക്കിത്തുടങ്ങി. തമിഴ്നാട്ടിൽ ചിലയിടങ്ങളിലെ മഴയും ഉത്സവ സീസണുമാണ് തക്കാളി വില വർധനക്ക് കാരണമെന്നാണ് വിവരം. വേഗത്തിൽ കേടായി പോകുന്നതിനാൽ കൂടുതലായി തക്കാളി ശേഖരിച്ചു വെക്കാനാവാത്തതും വില പിടിച്ചുനിർത്തുന്നതിന് തടസ്സമായിട്ടുണ്ട്. ........ cap: തക്കാളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
