Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസി.​പി. സു​ധാ​ക​ര...

സി.​പി. സു​ധാ​ക​ര പ്ര​സാ​ദ്​: ചർച്ചകൾക്ക് വഴിതുറന്ന നിയമോപദേശകൻ

text_fields
bookmark_border
കൊ​ച്ചി: മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും മു​ൻ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലു​മാ​യി​രു​ന്ന സി.​പി. സു​ധാ​ക​ര പ്ര​സാ​ദി​ന്‍റെ നി​ല​പാ​ടു​ക​ൾ ഏ​റെ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്ന​താ​യി​രു​ന്നു. ലാ​വ്​​ലി​ൻ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മോ​പ​ദേ​ശ​മാ​യി​രു​ന്നു ഇ​തി​ൽ പ്ര​ധാ​നം. വി.​എ​സ് സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് എ.​ജി​യാ​യി​രി​ക്കെ​യാ​ണ് ലാ​വ്​​ലി​ൻ കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന നി​യ​മോ​പ​ദേ​ശം സു​ധാ​ക​ര പ്ര​സാ​ദ് സ​ർ​ക്കാ​റി​ന് ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ഈ ​നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള തീ​രു​മാ​നം ഗ​വ​ർ​ണ​ർ ത​ള്ളി. തു​ട​ർ​ന്നാ​ണ് സി.​ബി.​ഐ​ക്ക് പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ല​ഭി​ക്കു​ക​യും കു​റ്റ​പ​ത്രം ന​ൽ​കു​ക​യും ചെ​യ്ത​ത്. താ​ൻ അ​ന്ന് ന​ൽ​കി​യ നി​യ​മോ​പ​ദേ​ശ​മാ​ണ് ശ​രി​യെ​ന്ന് പി​ന്നീ​ട് പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ കോ​ട​തി വി​ധി​യി​ലൂ​ടെ തെ​ളി​ഞ്ഞ​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. സ്മാ​ർ​ട്ട്​ സി​റ്റി, എ​ച്ച്.​എം.​ടി, ഗോ​ൾ​ഫ് ക്ല​ബ് ഏ​റ്റ​ടെു​ക്ക​ൽ, എ​സ്.​എ​ൻ.​സി ലാ​വ്​​ലി​ൻ തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ സ​ർ​ക്കാ​റി​നു​വേ​ണ്ടി ശ്ര​ദ്ധേ​യ​മാ​യ നി​ല​പാ​ടു​ക​ളാ​ണ് എ.​ജി​യാ​യി​രി​ക്കെ സ്വീ​ക​രി​ച്ച​ത്. വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ​മു​ണ്ടെ​ങ്കി​ലും രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റ​മു​ള്ള ബ​ന്ധ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​തി​ൽ ഏ​ന്നും മു​ന്നി​ലാ​യി​രു​ന്നു സു​ധാ​ക​ര പ്ര​സാ​ദ്. 2006ലെ ​വി.​എ​സ്, 2016ലെ ​ആ​ദ്യ പി​ണ​റാ​യി സ​ർ​ക്കാ​റു​ക​ളു​ടെ കാ​ല​ത്താ​ണ് സം​സ്ഥാ​ന​ത്ത് അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലാ​യി​രു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story