Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകടമേരി അക്രമം: ഗുണ്ട...

കടമേരി അക്രമം: ഗുണ്ട സംഘങ്ങൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
നാ​ദാ​പു​രം: ക​ട​മേ​രി​യി​ൽ മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യു​ടെ വീ​ടാ​ക്ര​മി​ച്ച കേ​സി​ൽ ക​ണ്ണൂ​രി​ലെ ഗു​ണ്ട സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ നാ​ദാ​പു​രം പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. അ​ക്ര​മം ന​ട​ന്ന വീ​ടി​ന്റെ ഉ​ട​മ പാ​ലോ​റ ന​സീ​റി​ന്റെ പ​രാ​തി​യി​ല്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ക​ണ്ണൂ​ര്‍ നാ​റാ​ത്ത് സ്വ​ദേ​ശി ഹാ​നി അ​ത്താ​ഫ്, ഷ​മീം, നൗ​ഫ​ൽ എ​ന്നി​വ​ർ ഉ​ള്‍പ്പെ​ടെ എ​ട്ട് പേ​ര്‍ക്കെ​തി​രെ​യാ​ണ് പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ലെ പ്ര​തി​യാ​യ ന​ബീ​ൽ അ​ന്വേ​ഷ​ണ​ത്തി​നി​ടെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ പൊ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. 2021 ന​വം​ബ​ർ 23ന് ​രാ​ത്രി​യി​ലാ​ണ് ക​ട​മേ​രി​യി​ലെ പാ​ലോ​റ ന​സീ​റി​ന്റെ മ​ക​നും മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യു​മാ​യ നി​യാ​സും ക​ണ്ണൂ​ര്‍ നാ​റാ​ത്ത് സ്വ​ദേ​ശി ഹാ​നി​യും ത​മ്മി​ല്‍ ഉ​ണ്ടാ​യ സാ​മ്പ​ത്തി​ക ത​ര്‍ക്ക​ത്തി​നി​ടെ ഹാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യി ക​ട​മേ​രി​യി​ലെ​ത്തി വീ​ട്ടു​കാ​രെ​യും നാ​ട്ടു​കാ​രെ​യും ആ​ക്ര​മി​ച്ച​ത്. തു​ട​ർ​ന്ന് ഒ​ളി​വി​ൽ​പോ​യ ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​ങ്ങ​ളെ ക​ണ്ണൂ​രി​ലെ ഒ​ളി​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് സാ​ഹ​സി​ക​മാ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​തി​നി​ടെ ഒ​ന്നാം പ്ര​തി​യാ​യ ഹാ​നി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നാ​ദാ​പു​രം എ​സ്.​ഐ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചു. തു​ട​ർ​ന്ന് പ്ര​തി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ പൊ​ലീ​സ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വ​ധ​ശ്ര​മം ഉ​ൾ​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍ത്താ​ണ് നാ​ദാ​പു​രം സി.​ഐ ഇ.​വി. ഫാ​യി​സ് അ​ലി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഹാ​നി അ​ത്താ​ഫും സം​ഘ​വും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story