Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:45 AM IST Updated On
date_range 16 May 2022 5:45 AM ISTമുഴുവൻ നെല്ലും സംഭരിക്കും- മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കൊയ്ത്തുമായും നെല്ല് സംഭരണവുമായും ബന്ധപ്പെട്ട് നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഭക്ഷ്യമന്ത്രിയും കൃഷിമന്ത്രിയും സംയുക്തമായി ചർച്ച നടത്തി പരിഹാര മാർഗങ്ങൾ നിർദേശിച്ചു. പാടങ്ങളിൽ ശേഖരിച്ച നെല്ല് മില്ലുടമകൾ രണ്ടുദിവസത്തിനിടെ പൂർണമായും സംഭരിക്കണമെന്നും അലംഭാവം ഗൗരവമായി കാണുമെന്നും മന്ത്രിമാർ അറിയിച്ചു. ആവശ്യമെങ്കിൽ താൽക്കാലിക ശേഖരണസംവിധാനം ജില്ല ഭരണകൂടത്തിന്റെ സഹായത്തോടെ ഏർപ്പെടുത്തണം. നെല്ലിന്റെ ഇനം, ഗുണമേന്മ എന്നിവ സംബന്ധിച്ച തർക്കം ഉയരുകയാണെങ്കിൽ ജില്ല ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട കലക്ടർമാർക്ക് നിർദേശം നൽകി. നെൽപ്പാടങ്ങളിൽനിന്ന് യഥാസമയം നെല്ല് സംഭരിക്കുന്നുവെന്ന് ഉറപ്പാക്കാൻ കലക്ടറുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫിസർ, പാഡി മാർക്കറ്റിങ് ഓഫിസർ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപവത്കരിക്കും. കൃഷി ഓഫിസർ, നെല്ല് സംഭരണ ഓഫിസർ, ജില്ല കലക്ടർ ചുമതലപ്പെടുത്തുന്ന ഡെപ്യൂട്ടി കലക്ടർ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപവത്കരിച്ച് തൽസ്ഥിതി എല്ലാ ദിവസവും കലക്ടറെ അറിയിക്കണം. യോഗത്തിൽ വകുപ്പ് സെക്രട്ടറിമാർ, ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, കൃഷി ഡയറക്ടർ, മില്ലുടമ പ്രതിനിധികൾ, ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story