Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകടുത്തുരുത്തി അർബൻ...

കടുത്തുരുത്തി അർബൻ സഹകരണ ബാങ്ക് ചെയർമാനെതിരെ അവിശ്വാസത്തിന്​ നോട്ടീസ്

text_fields
bookmark_border
കടുത്തുരുത്തി: അർബൻ സഹകരണ ബാങ്ക് ചെയർമാനെതിരെ അവിശ്വാസത്തിന്​ നോട്ടീസ്. കേരള കോൺഗ്രസ് എമ്മിലെ അഞ്ച്​ അംഗങ്ങളാണ് അവിശ്വാസത്തിന് നോട്ടിസ് നൽകിയിരിക്കുന്നത്. ഈ മാസം 23 ന്​ അവിശ്വാസ പ്രമേയം ചർച്ചക്ക് എടുക്കുമെന്ന്​ വൈക്കം സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ അറിയിച്ചു. നേരത്തേ സഹകരണ വകുപ്പ് നടത്തിയ പരിശോധനയിൽ മൂന്ന്​ കോടിയോളം രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന്​ കോട്ടയം ജോയന്‍റ്​ രജിസ്ട്രാർ ഭരണസമിതി പിരിച്ചുവിട്ട്​ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഭരണസമിതിയിലെ ആറ്​ കോൺഗ്രസ്​ അംഗങ്ങളും കേരള കോൺഗ്രസ്​ എമ്മിലെ നാലും പേരും ജോസഫ് ഗ്രൂപ്പിലെ ഒരംഗവും ചേർന്ന് ഹൈകോടതിയിൽ റിട്ട് ഫയൽ ചെയ്തു. എന്നാൽ, മൂന്ന്​ കോൺഗ്രസ് അംഗങ്ങളും കേരള കോൺഗ്രസ് എമ്മിലെ ഒരംഗവും വിട്ടുനിന്നു. തുടർന്ന് രജിസ്ട്രാറുടെ പിരിച്ചുവിടൽ നടപടിയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോടതി പിരിച്ചുവിടൽ ഉത്തരവ് റദ്ദാക്കുകയും നയപരമായ തീരുമാനങ്ങൾ ഒന്നും എടുക്കാതെ ഭരണസമിതിക്ക്​ തുടരാമെന്നും ഉത്തരവായിരുന്നു. നിലവിൽ യു.ഡി.എഫ്. ഭരിക്കുന്ന ഭരണ സമിതിയിൽ കോൺഗ്രസിന് 9 അംഗങ്ങളും കേരളകോൺഗ്രസ് (എം) 5, കേരള കോൺഗ്രസ് ജോസഫിന് 1 ഉം വീതമാണ്‌ അംഗങ്ങൾ. ഇതിൽ കേരള കോണ്ഗ്രസ്(എം) അംഗങ്ങളാണ് അവിശ്വാസത്തിനു നോട്ടീസ് കൊടുത്തിരിക്കുന്നത്. ഇതിനിടെ വിഷയത്തിൽ കോൺഗ്രസ് അംഗങ്ങൾ രണ്ട് ചേരിയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story