Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:44 AM IST Updated On
date_range 16 May 2022 5:45 AM ISTഏറ്റുമാനൂരില്‍ പരസ്യ പ്രചാരണത്തിന് സമാപനം
text_fieldsbookmark_border
ഏറ്റുമാനൂര്‍: നഗരസഭാ 35ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് സമാപനമായി. തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണം. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. വാര്‍ഡ് നിലനിര്‍ത്താന്‍ ബി.ജെ.പിയും, അട്ടിമറി വിജയത്തിനായി ഇടത്, വലത് മുന്നണികളും രംഗത്തിറങ്ങിയതോടെ തീ പാറുന്ന മത്സരമാണ് നടക്കുന്നത്. രണ്ട് സ്വതന്ത്രന്മാരുടെ പിന്തുണയോടെ ഭരണം നടത്തുന്ന യു.ഡി.എഫിന് നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ്. അവർ രംഗത്തിറക്കിയിരിക്കുന്നത് കോണ്‍ഗ്രസിന്‍റെ സുനില്‍കുമാറിനെയാണ്. ഇതേസമയം അട്ടിമറി വിജയത്തിനായുള്ള പ്രചാരണത്തിലാണ് എല്‍.ഡി.എഫ്. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നഗരസഭ ഭരണം വരെ ഉന്നം വെച്ചാണ് ഇടത് മുന്നണി പ്രചാരണം. മാധ്യമ പ്രവര്‍ത്തകനായ കെ. മഹാദേവനാണ് എല്‍.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രസ്ഥാനാർഥിയായി മത്സരരംഗത്തുള്ളത്. രണ്ട് ടേം ആയി തങ്ങളോടൊപ്പം നില്‍ക്കുന്ന വാര്‍ഡ് എന്ന ആത്മവിശ്വാസത്തിലാണ് എന്‍.ഡി.എ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വാര്‍ഡ് നിലനിര്‍ത്താന്‍ ബി.ജെ.പിയുടെ പ്രതിനിധി സുരേഷ് ആര്‍. നായരെയാണ് കളത്തിലിറക്കിയത്. നേരത്തേ ഈ വാര്‍ഡില്‍ നിന്നും വിജയിച്ച എന്‍.ഡി.എ കൗണ്‍സിലര്‍ വിഷ്ണു മോഹന്‍ ജോലി സംബന്ധമായി വിദേശത്തേക്ക് പോകാന്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 35 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് 15, എല്‍.ഡി.എഫിന് 13, എന്‍.ഡി.എക്ക് ആറ് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story