Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലാ നഗരസഭക്ക് ജലശക്തി...

പാലാ നഗരസഭക്ക് ജലശക്തി അഭിയാൻ അവാർഡ്

text_fields
bookmark_border
പാലാ നഗരസഭക്ക് ജലശക്തി അഭിയാൻ അവാർഡ്
cancel
പാലാ: നഗരസഭക്ക്​ അംഗീകാരം. ജലസ്രോതസ്സുകളുടെ പരിപാലനം, ഭൂഗർഭജല സംരക്ഷണം, കിണർ റീചാർജിങ്, വാട്ടർ ടേബിൾ മെയിന്റനൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ജലശക്തി അഭിയാൻ അവാർഡാണ്​ പാലാക്ക്​ ലഭിച്ചത്​. രണ്ടാം സ്ഥാനമാണ്​ നഗരസഭക്ക്​ ലഭിച്ചത്​. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള അമൃത് സ്റ്റേറ്റ് മിഷൻ മാനേജ്മെന്‍റാണ് അവാർഡ് സമ്മാനിച്ചത്. പ്രശസ്തിപത്രവും മൊമന്റോയും നഗരസഭ ചെയർമാൻ ആന്‍റോ ജോസ് പടിഞ്ഞാറെക്കര ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവുകാട്ട് എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story