Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:44 AM IST Updated On
date_range 16 May 2022 5:44 AM ISTഉണങ്ങിയ മരങ്ങൾ വെട്ടിനീക്കി
text_fieldsbookmark_border
പെരുവ: അപകട ഭീഷണി ഉയർത്തി റോഡരികിൽ ഉണങ്ങി നിന്ന വൻമരങ്ങൾ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വയത്തിൽ വെട്ടിമാറ്റി. കുന്നപ്പിള്ളി കല്ലുമട ജങ്ഷനിൽനിന്ന മരങ്ങളാണ് വെട്ടിമാറ്റിയത്. വർഷങ്ങളായി ഉണങ്ങിനിന്ന മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ചുവട് ദ്രവിച്ച് ഏതുനേരവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു മരങ്ങൾ. അഗ്നിരക്ഷ സേന, കെ.എസ്.ഇ.ബി, പൊലീസ്, പൊതുമരാമത്ത് വകുപ്പ് എന്നീ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് മരങ്ങൾ വെട്ടിമാറ്റിയത്. മുളക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. വാസുദേവൻ നായർ, പഞ്ചായത്തംഗങ്ങളായ പോൾസൺ ആനക്കുഴി, എ.കെ. ഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
