Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:44 AM IST Updated On
date_range 16 May 2022 5:44 AM ISTറോഡരികിൽ കഞ്ചാവ് ചെടി
text_fieldsbookmark_border
മാന്നാനം: കണ്ടെത്തി. അമ്മഞ്ചേരി കള്ളുഷാപ്പിനുസമീപം മാന്നാനം റോഡരികിലാണ് രണ്ടരയടി പൊക്കമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്സൈസെത്തി ഇത് കസ്റ്റഡിയിലെടുത്തു. കള്ളുഷാപ്പിൽ വന്നവരുടെയോ, കഞ്ചാവ് ഉപയോഗിക്കുന്നവരുടെയോ കൈയിൽനിന്ന് വിത്ത് വീണ് മുളച്ചതാകാം ഈ ചെടി ഇവിടെ വളരുവാൻ കാരണമെന്ന് കരുതുന്നു. ഉദ്ദേശം രണ്ടരയടി പൊക്കമുണ്ടായിരുന്നു ഇത് ഇവിടെ കണ്ടെത്തുമ്പോൾ. നാട്ടുകാരിലാരോ വഴിയിലൂടെ നടന്നുപോയപ്പോഴാണ് ചെടി ഇവിടെ വളർന്നുനിൽക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഏറ്റുമാനൂർ എക്സൈസ് സർക്കിൾ വിഭാഗത്തെ അറിയിക്കുകയും അവരെത്തി ചെടി പിഴുതെടുത്ത് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നന്മനിറച്ച് ബാബു ചാഴികാടൻ അനുസ്മരണം കുറുപ്പന്തറ: ബാബു ചാഴികാടന്‍റെ ചരമവാർഷികത്തോട് അനുബന്ധിച്ച് ബാബു ചാഴികാടൻ ഫൗണ്ടേഷൻ നിർമിച്ചുനൽകിയ വീടിന്‍റെ വെഞ്ചരിപ്പ് കോട്ടയം അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിന്‍റെയും പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന്‍റെയും കാർമികത്വത്തിൽ നടത്തി. വീടിന്‍റെ താക്കോൽദാനം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി നിർവഹിച്ചു. കോവിഡ് ബാധിച്ച് മരണമടഞ്ഞ ബാബു-ജോളി ദമ്പതികളുടെ മക്കളായ ചിഞ്ചു, ബിയ, അൻജു, റിയ മരിയ എന്നിവർക്കും ഇവരുടെ ഇപ്പോഴത്തെ രക്ഷാകർത്താവും ഭിന്നശേഷിക്കാരിയുമായ പിതൃസഹോദരി ഷൈബിക്കുമായാണ് ഭവനം നിർമിച്ച് നൽകിയത്. ബിഷപ് മാർ ജേക്കബ് മുരിക്കൻ അനുഗ്രഹപ്രഭാഷണം നടത്തി. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷതവഹിച്ചു. പടം KTL VEEDU MP ബാബു ചാഴികാടന്‍റെ ചരമവാർഷികത്തോട് അനുബന്ധിച്ച് ബാബു ചാഴികാടൻ ഫൗണ്ടേഷൻ നിർമിച്ചുനൽകിയ വീടിന്‍റെ താക്കോൽദാനം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story