Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഴയില്‍ പാലത്തിന്‍റെ...

മഴയില്‍ പാലത്തിന്‍റെ സംരക്ഷണഭിത്തി തകര്‍ന്നു

text_fields
bookmark_border
മഴയില്‍ പാലത്തിന്‍റെ സംരക്ഷണഭിത്തി തകര്‍ന്നു
cancel
രാമപുരം: കനത്തമഴയില്‍ കൂടപ്പുലത്ത് പാലത്തിന്‍റെ സംരക്ഷണഭിത്തി തകര്‍ന്നു. കൂടപ്പുലം സ്‌കൂള്‍-കൂഴമല -ഇടക്കോലി -ചൂലത്തടി ഭാഗത്തേക്കുള്ള റോഡിലെ ചൂലത്തടി പാലത്തിന്‍റെ സംരക്ഷണ ഭിത്തിയാണ്​ തകര്‍ന്നത്​. ഇതോടെ വാഹന ഗതാഗതവും പ്രതിസന്ധിയിലായി. ഇടക്കോലി ഭാഗത്തുനിന്ന്​ കൂടപ്പുലത്തേക്കുള്ള പ്രധാന വഴിയായതിനാല്‍ ഇത്​ യാത്രക്കാര്‍ക്കും വൻദുരിതമാണ്​ സൃഷ്​ടിക്കുന്നത്​. ഈ പ്രദേശത്തുള്ളവര്‍ മൂന്ന് കിലോമീറ്ററോളം താണ്ടിയാണ് കൂടപ്പുലം ക്ഷേത്രം, പാല്‍ സൊസൈറ്റി, വായനശാല, പോസ്റ്റ് ഓഫിസ്, കൂടപ്പുലം സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക്​ വാഹനവുമായി എത്തുന്നത്. പഞ്ചായത്തിന്റെ കീഴില്‍വരുന്ന ഈ പാലം ഉടന്‍തന്നെ ബലപ്പെടുത്തിയില്ലെങ്കില്‍ അടുത്ത മഴയില്‍ തോട്ടില്‍ പതിക്കുന്ന നിലയിലാണ്​. 25 വര്‍ഷത്തോളം പഴക്കമേ പാലത്തിനുള്ളൂ എന്നും നിര്‍മാണത്തിലെ അപാകതയാണ് പാലം തകരുവാന്‍ കാരണമെന്നും നാട്ടുകാർ പറയുന്നു. സംരക്ഷണഭിത്തിയുടെ പുറംഭാഗം മാത്രമേ കരിങ്കല്‍ ഉപയോഗിച്ച് കെട്ടിയിട്ടുള്ളൂഎന്നും ഉള്ളിലേക്ക്​ കാട്ടുകല്ല് അടുക്കിയാണ് കെട്ടിയിരിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story