Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:43 AM IST Updated On
date_range 16 May 2022 5:43 AM ISTദേശീയപാത വികസനം: സർവകലാശാലക്ക് നഷ്ടം കിട്ടാത്തതിൽ ഗുരുതര വീഴ്ചയെന്ന് അക്കൗണ്ടൻറ് ജനറൽ
text_fieldsbookmark_border
കോഴിക്കോട്: ദേശീയപാത വികസനത്തിനുവേണ്ടി സ്ഥലം വിട്ടുനൽകിയ കാലിക്കറ്റ് സർവകലാശാലക്ക് ദേശീയപാത അതോറിറ്റിയിൽനിന്ന് നഷ്ടപരിഹാരം ലഭിക്കാത്തതിൽ അക്കൗണ്ടൻറ് ജനറലിന്റെ രൂക്ഷ വിമർശനം. കാലിക്കറ്റ് യൂനിവേഴ്സിറ്റി ആക്ട് അനുസരിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം സർവകലാശാലക്കാണെന്ന കാര്യം ഹൈവേ അതോറിറ്റിയെ ബോധ്യപ്പെടുത്തുന്നതിൽ അധികാരികൾ പരാജയപ്പെട്ടതാണ് കാരണം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അപാകത സംഭവിച്ചതിനാൽ സർവകലാശാലക്ക് ഏറെ നഷ്ടമുണ്ടാവും. ഹൈവേ വികസനം കാരണം തകരുന്ന വാട്ടർ പൈപ്പ് ലൈൻ പുനഃസ്ഥാപിക്കാൻ നഷ്ടപരിഹാരം കിട്ടാത്തതിനാലായില്ല. പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ 19 കോടി രൂപ ചെലവു വരും. ഹൈവേ അതോറിറ്റി തയാറാക്കിയ പദ്ധതിയിൽ പൈപ്പ് ലൈൻ ഉള്ള കാര്യം പരാമർശിച്ചില്ല. ഹൈവേ അതോറിറ്റിയെ സർവകലാശാല ഇക്കാര്യം അറിയിച്ചതുമില്ല. നാഷനൽ ഹൈവേ അതോറിറ്റിക്ക് ഭൂമി കൈമാറുന്ന കാര്യം അതോറിറ്റിയുമായി സംസാരിച്ചിരുന്നത് രജിസ്ട്രാറുടെ നേതൃത്വത്തിലായിരുന്നു. ഗുരുതര വീഴ്ചയിൽ സർവകലാശാലക്ക് മൊത്തം നഷ്ടം 120 കോടിയിലേറെ വരുമെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story