Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചെത്തിമറ്റം-തൃക്കയില്‍...

ചെത്തിമറ്റം-തൃക്കയില്‍ കടവ് റോഡ്​ നിർമാണം ഇഴയുന്നു

text_fields
bookmark_border
ചെത്തിമറ്റം-തൃക്കയില്‍ കടവ് റോഡ്​ നിർമാണം ഇഴയുന്നു
cancel
പാലാ: ചെത്തിമറ്റം-തൃക്കയില്‍ കടവ് റോഡ് നിർമാണം ഇഴയുന്നു. യാത്രക്കാർ ദുരിതത്തിൽ. കാൽനടപോലും അസാധ്യമായതിനെതുടർന്ന്​ മാണി സി.കാപ്പന്‍ എം.എല്‍.എയുടെ ഫണ്ടില്‍നിന്ന്​ 10 ലക്ഷം അനുവദിച്ചതോടെയാണ്​ നിർമാണം ആരംഭിച്ചത്​. മഴ ആരംഭിച്ചതോടെ റോഡ്​ ചളിക്കുളമായി മാറി​. ഇപ്പോൾ നാട്ടുകാർ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലൂടെ സഞ്ചരിച്ച് മൂന്നാനി തോടിന് കുറുകെ ഒരടിമാത്രം വീതിയുള്ള താല്‍ക്കാലിക പാലത്തിലൂടെയാണ്​ യാത്ര ചെയ്യുന്നത്​. ഈ പാലം അപകടാവസ്ഥയിലാണെന്നും നാട്ടുകാർ പറയുന്നു. റോഡിന്‍റെ ചില ഭാഗങ്ങൾ സ്വകാര്യ വ്യക്തി കൈയേറിയതായും ആക്ഷേപമുണ്ട്. എത്രയുംവേഗം ഈ റോഡുപണി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട്​ നാട്ടുകാർ പ്രതിഷേധയോഗം ചേർന്നു. റിവര്‍വാലി റെസിഡന്‍റ്​സ് അസോ. പ്രസിഡന്‍റ്​ കെ. ഗോപി അധ്യക്ഷത വഹിച്ചു. വിന്‍സെന്‍ഷന്‍ സെമിനാരി റെക്ടര്‍ ഫാ. ജോര്‍ജ് പൂനാട്ട്, ലൗലി ജോസഫ്, റെസി. അസോ. ട്രഷറര്‍ പി.എം. മാത്യു, തോമസ് അമ്മേനിക്കല്‍, തൃക്കയില്‍ മഹാദേവക്ഷേത്രം മാതൃസമിതി പ്രസിഡന്റ് രമണി ഗോപി, ക്ഷേത്രം ഉപദേശകസമിതി അംഗം ലത ഗോപിനാഥന്‍ നായര്‍, കെ.ജി. ദാസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story