Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമണിച്ചന്‍റെ ജയില്‍...

മണിച്ചന്‍റെ ജയില്‍ മോചനം: സെക്രട്ടറിമാരോട്​ ഗവര്‍ണര്‍ വിശദീകരണം തേടിയേക്കും

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: ക​ല്ലു​വാ​തു​ക്ക​ല്‍ വി​ഷ​മ​ദ്യ ദു​ര​ന്ത​ക്കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മ​ണി​ച്ച​ന്‍റെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലി​ല്‍ ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു സെ​ക്ര​ട്ട​റി​മാ​രോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടി​യേ​ക്കും. നി​ര​വ​ധി​പേ​രു​ടെ ജീ​വ​ന്‍ ക​വ​ര്‍ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ല്ലു​വാ​തു​ക്ക​ല്‍ മ​ദ്യ​ദു​ര​ന്ത​ക്കേ​സി​ലെ നി​യ​മ​വ​ശ​വും ഇ​പ്പോ​ള്‍ സു​പ്രീം​കോ​ട​തി​യി​ല്‍ നി​ല​വി​ലു​ള്ള കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലു​മാ​കും വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടു​ക​യെ​ന്നാ​ണ്​ സൂ​ച​ന. അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​ന്‍റെ നി​യ​മോ​പ​ദേ​ശം ഉ​ള്‍പ്പെ​ടെ അ​ട​ങ്ങു​ന്ന ഫ​യ​ലാ​ണ്, സ​ര്‍ക്കാ​ര്‍ രാ​ജ്ഭ​വ​ന് കൈ​മാ​റി​യ​ത്. മ​ണി​ച്ച​ന്‍ അ​ട​ക്കം 33 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന സ​ര്‍ക്കാ​ർ ശി​പാ​ര്‍ശ​യാ​ണ് ഗ​വ​ര്‍ണ​റു​ടെ മു​ന്നി​ലു​ള്ള​ത്. മും​ബൈ​യി​ല്‍ ആ​യി​രു​ന്ന ഗ​വ​ര്‍ണ​ര്‍ ശ​നി​യാ​ഴ്ച​യാ​ണ് ത​ല​സ്ഥാ​ന​ത്ത്​ മ​ട​ങ്ങി​യെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ള്‍ അ​വ​ധി ആ​യ​തി​നാ​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം വൈ​കു​ന്ന​ത്. ജ​യി​ല്‍ മോ​ച​ന ഫ​യ​ലി​നൊ​പ്പം പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​ന​ത്തി​ന് പ്ര​ത്യേ​ക റി​ക്രൂ​ട്ടു​മെ​ന്‍റ്​ ബോ​ര്‍ഡ് രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​നു​ള്ള ഓ​ര്‍ഡി​ന​ന്‍സും ഗ​വ​ര്‍ണ​റു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. സ്വ​ന്തം ലേ​ഖ​ക​ന്‍ മ​ണി​ച്ച​ന്‍റെ മോ​ച​ന ഫ​യ​ല്‍ ക​ണ്ടി​ട്ടി​ല്ലെ​ന്ന്​ ഗ​വ​ര്‍ണ​ര്‍ തി​രു​വ​ന​ന്ത​പു​രം: ക​ല്ലു​വാ​തു​ക്ക​ൽ വി​ഷ​മ​ദ്യ ദു​ര​ന്ത​ക്കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മ​ണി​ച്ച​ന്‍റെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ല്‍ താ​ന്‍ ക​ണ്ടി​ട്ടി​ല്ലെ​ന്ന്​ ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍. ഫ​യ​ല്‍ ത​ന്‍റെ മു​ന്നി​ലെ​ത്തു​മ്പോ​ള്‍ പ​രി​ഗ​ണി​ക്കു​മെ​ന്നും തി​രു​വ​ന​ന്ത​പു​രം ചേ​ങ്കോ​ട്ടു​കോ​ണ​ത്ത്​ മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്ക​വേ ഗ​വ​ര്‍ണ​ര്‍ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story